Thursday
21 Mar 2019

ഇസ്രയേല്‍ അതിക്രമം: സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍

By: Web Desk | Sunday 1 April 2018 6:40 PM IST


ഇസ്രയേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്‍റെ ഭാര്യയേയും മക്കളെയും ബന്ധുക്കള്‍
ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു

ജനീവ: വെള്ളിയാഴ്ച ഗാസ അതിര്‍ത്തിയില്‍ പതിനായിരക്കണക്കിന് പലസ്തീനിയന്‍ പൗരന്മാര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനും സമാനമായ ആവശ്യം മുന്നോട്ട് വെച്ചു. 16 പലസ്തീന്‍ പൗരന്മാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 1400 ലധികം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു.

കല്ലും ടയര്‍ കത്തിച്ചും സേനയ്ക്ക് നേരെ എറിഞ്ഞതുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടിവന്നതെന്നാണ് ഇസ്രയേല്‍ സേനയുടെ വിശദീകരണം. എന്നാല്‍, പ്രതിഷേധം തീര്‍ത്തും സമാധാനപൂര്‍ണമായിരുന്നെന്നും യാതോരു പ്രകോപനവുമില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പലസ്തീന്‍ അറിയിച്ചു. 2014 ന് ശേഷം ഗാസ കണ്ട ഏറ്റവും രക്തരൂക്ഷിതദിനമായിരുന്നു വെള്ളിയാഴ്ച.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേലിനാണ് പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടി സമയോചിതമായി പ്രവര്‍ത്തിച്ച ഇസ്രയേല്‍ സൈന്യത്തെ അഭിനന്ദിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയിറക്കി.

Related News