10 November 2025, Monday

Related news

October 31, 2025
October 31, 2025
October 29, 2025
October 29, 2025
October 21, 2025
October 19, 2025
October 19, 2025
October 17, 2025
October 17, 2025
October 16, 2025

ഗാസയിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
ഗാസ സിറ്റി
September 10, 2024 3:03 pm

തെക്കൻ ​ഗാസയിൽ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ അൽ മവാസി ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ അൽ-മവാസി മേഖലയിലെ 20 ടെന്റുകൾ തകരുകയും ക്യാമ്പിനുള്ളിൽ ​ഗർത്തവും രൂപപ്പെട്ടു. ആക്രമണത്തിൽ ക്യാമ്പിലെ പല ടെന്റുകളിലായി കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾ മണ്ണിനടിയിലായി. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ഇടത്താണ് കടന്നാക്രമണം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.