ഇസ്രയേലില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു.ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ ചികിത്സയിലായിരുന്ന 60 കാരനാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇതിനെതുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യോമഗതാഗത്തതിന് ഇസ്രായേല്‍ നിയന്ത്രണണം ഏര്‍പ്പെടുത്തിയിരിക്കുയാണ്. ഇസ്രയേലിൽ ഇതുവരെ 340 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നേരത്തെ ബ്രിട്ടണിലും അമേരിക്കയിലും ഒമിക്രോണ്‍ മരണം സ്ഥിരീകിരിച്ചിരുന്നു.
അതേസമയം, ഒമിക്രോൺ ഭീതിയുൾപ്പടെ വർധിക്കുന്നതിനിടെ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങുകയാണ് ഇസ്രായേൽ.മുൻഗണന വിഭാഗത്തിൽപെടുന്നവർക്ക് വാക്സിൻ നൽകാനാണ് പദ്ധതി.60 വയസിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് ആദ്യഘട്ടത്തില്‍ വാക്സിൻ നൽകുക.കോവിഡ് വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് നടപടി.
english summary;israel confirms first omicron death
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.