Web Desk

ഗാസ

May 21, 2021, 9:21 am

സംഘർഷത്തിന് വിരാമം; വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ

Janayugom Online

ഗാസയിലെ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. സുരക്ഷാ കാബിനറ്റ് വെടിനിർത്തലിനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഉപാധികളില്ലാതെയാണ് വെടിനിർത്തൽ നിലവിൽ വന്നതെന്ന് ഹമാസും പ്രതികരിച്ചു. വിഷയത്തില്‍ അമേരിക്ക ഇടപ്പെട്ടതോടെ നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിർത്തൽ എന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിലേക്ക് ഇസ്രായേൽ എത്തിയത്. രാത്രി വൈകി ചേർന്ന സുരക്ഷാ കാബിനറ്റാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. 11 ദിവസം നീണ്ട യുദ്ധത്തിലേക്ക് എത്തുമോ എന്ന് സംശയിക്കപ്പെട്ട് സാഹചര്യത്തിലാണ് പോരാട്ടം അവസാനിച്ചത്. 

ഇതിന് പിന്നാലെ ഇസ്രായോലും വിശദീകരണമായി രംഗത്ത് എത്തിയിരുന്നു. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തലെന്ന് ഇസ്രായേൽ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി സ്ഥിരീകരിച്ചു. ഫോണില്‍ ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ സംസാരിച്ചു. രണ്ട് മണിയോടെ വെടിനിർത്തൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചത്. 

അതേസമയം ഇരുവിഭാഗവും ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ റോക്കറ്റ് ആക്രമണത്തിന്റെ ഭാഗമായുള്ള സൈറൺ ഇസ്രായേലിൽ മുഴങ്ങിയത് ആശങ്ക പരത്തി. പിന്നാലെ, ഗാസയിൽ വ്യോമാക്രമണം നടന്നതായി വിദേശ വാർത്താ ഏജൻസിയുടെ പ്രതിനിധിയും വ്യക്തമാക്കി. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല. ഗാസയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200റോളം പേര്‍ ഗാസയിലും 12 പേർ ഇസ്രായേലിലും ഇതിനകം കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 

ENGLISH SUMMARY: Israel, Hamas reach agree­ment on ceasefire
You may also like this video