ലബനനിലെ എല്ലാ സൈനികനീക്കങ്ങളും അവസാനിപ്പിച്ച് ഇസ്രയേൽ സേന പൂർണമായും പിന്മാറണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.ലബനനിൽ വീണ്ടും സൈനികനീക്കങ്ങൾ നടത്തുന്നത് ഇസ്രയേൽ–ഹിസ്‌ബുള്ള വെടിനിർത്തൽ സാധ്യമാക്കിയ രക്ഷാസമിതി പ്രമേയത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച തെക്കൻ ലബനനിലെ യു എൻ സമാധാനസേനയുടെ താവളം സന്ദർശിക്കുകയായിരുന്നു ഗുട്ടെറസ്.നവംബർ 27നാണ് ലബനനിൽ 60 ദിവസം നീളുന്ന വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചത്. എന്നാൽ,കഴിഞ്ഞ ദിവസം ലബനനിലേക്ക് ആക്രമണം നടത്തുകയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിലേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.