27 March 2024, Wednesday

Related news

March 5, 2024
March 1, 2024
February 22, 2024
February 11, 2024
February 7, 2024
January 26, 2024
January 19, 2024
January 18, 2024
January 17, 2024
January 15, 2024

ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നത് ഇറാനെന്ന് ഇസ്രയേല്‍

Janayugom Webdesk
July 12, 2022 12:22 pm

തുടര്‍ച്ചയായുണ്ടാകുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന് പങ്കുണ്ടെന്ന് ഇസ്രയേല്‍. ഇറാനില്‍ ഡ്രോണ്‍ ഗവേഷണം തകൃതിയാണ്. തങ്ങളുടെ സൗദൃദസംഘടനകളായ ഹിസ്ബുല്ല പോലുള്ളവയും ഡ്രോണ്‍ ഗവേഷണത്തില്‍ നവീകരണം നടത്തുന്നതില്‍ ഇറാന്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നാണ് ആരോപണം. പ്രകൃതിവാതകഖനനം സജീവമായ ഇസ്രയേലിന്റെ തീരപ്രദേശങ്ങളിലാണ് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍. കമീകാസെ വിഭാഗത്തിലുള്ള ഡ്രോണുകളാണ് ഇറാനും സഖ്യകക്ഷികളും പ്രധാനമായി ഉപയോഗിക്കുന്നതെന്ന് പ്രതിരോധഗവേഷകര്‍ പറയുന്നു. പോര്‍മുന വഹിച്ച് ലക്ഷ്യത്തിലേക്കെത്തി ആക്രമണം നടത്തുന്നവയാണ് ഇവ.

ഇറാന്‍ ഇറാഖ് യുദ്ധകാലം മുതല്‍ക്കുതന്നെ ഇറാന്‍ ഡ്രോണ്‍ ഗവേഷണം സജീവമായി കൊണ്ടുപോകുന്നുണ്ടെന്നും ഹമാസും ഹിസ്ബുല്ലയും അടുത്തകാലത്തായി കൈവരിച്ച ഡ്രോണ്‍ സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിനു പിന്നില്‍ ഇറാനാണെന്നും ഡാന്‍ ഗെറ്റിങ്കര്‍സ ആര്‍തര്‍ ഹോളണ്ട് മിച്ചെല്‍ എന്നീ പ്രതിരോധ ഗവേഷകരുടെ പഠനം പറയുന്നു. 2004ല്‍ ഇറാന്‍ നിര്‍മിത ഡ്രോണുകളിലൊന്ന് ഹിസ്ബുല്ല ഇസ്രയേലിലേക്ക് അയയ്ക്കുകയും അഞ്ചു മിനിറ്റോളം ഇസ്രയേല്‍ വ്യോമമേഖലയില്‍ പറന്ന ഡ്രോണിനെ കണ്ടെത്താന്‍ ഇസ്രയേലി റഡാറുകള്‍ക്കായില്ല. ഒടുവില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഡ്രോണ്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

2005ലും മിസ്‌റാഡ്1 എന്നു പേരുള്ള ഡ്രോണ്‍ ഇസ്രയേലിലെ ഗയ്ലി മേഖലയില്‍ നഗരങ്ങള്‍ക്കിടയില്‍ 30 കിലോമീറ്ററോളം ദൂരം പറന്നു. 2006ലെ യുദ്ധസമയത്തും ഹിസ്ബുല്ല ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇതിലൊരെണ്ണം സ്‌ഫോടകവസ്തുക്കളുമായി ഒരു ഇസ്രയേല്‍ കപ്പലിനെ ലക്ഷ്യമിടുകയും ചെയ്തു. ഒരു ഡ്രോണില്‍ 30 കിലോയിലധികം സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നു.

തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാന്‍, ഇറാന്റ പിന്തുണയുള്ള ഹിസ്ബുല്ല, ഹൂതി, സിറിയയിലെ മിലിഷ്യകള്‍ തുടങ്ങിയവ ഡ്രോണ്‍ സാങ്കേതിക കൈവരിക്കുന്നത് ഇസ്രയേലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹിസ്ബുല്ലയ്ക്ക് നിലവില്‍ രണ്ടായിരത്തിലേറെ ഡ്രോണുകളുണ്ടെന്ന് അല്‍മ റിസര്‍ച് ആന്‍ഡ് എജ്യുക്കേഷന്‍ സെന്റര്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇറാന്‍ തങ്ങളുടെ ഷഹീദ് 136 ഡ്രോണുകള്‍ യെമനിലെത്തിച്ചതായും ഇസ്രയേലിന്റെ ആരോപണമുണ്ട്. യുദ്ധവിമാനങ്ങള്‍, ബറാക് സര്‍ഫസ് ടു എയര്‍ മിസൈല്‍ തുടങ്ങിയവ ഡ്രോണ്‍ ഭീഷണി നേരിടാനായി ഇസ്രയേല്‍ സജ്ജമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ ലോകപ്രശസ്ത സുരക്ഷാ കവചമായ അയണ്‍ ഡോമിന്റെ ശേഷിയും ഇതിനായി ഇസ്രയേല്‍ മാറ്റിയിട്ടുണ്ട്.

Eng­lish sum­ma­ry; Israel Says Iran Encour­ages Drone Attacks

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.