കൊറോണ വൈറസിനെ നിര്‍വീര്യമാക്കാൻ കഴിയുന്ന ആന്റിബോഡി വികസിപ്പിച്ചെന്ന വാദവുമായി ഇസ്രയേല്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരാണ് ആന്റിബോഡി വികസിപ്പിച്ചതെന്നും ഇതിന് പേറ്റന്റ് നേടാനും വൻതോതില്‍ ഉത്പ്പാദനം നടത്താനുമുള്ള ശ്രമമാരംഭിച്ചുവെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നെറ്റ് അറിയിച്ചു.
എന്നാൽ, മരുന്ന് മനുഷ്യരിൽ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസിനായി വാക്സിന്‍ വികസിപ്പിക്കുന്ന നെസ് സിയോണയിലെ ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചിന്റെ (ഐ.ഐ.ബി.ആര്‍) ലാബുകള്‍ പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചിരുന്നു. ആന്റിബോഡിക്ക് മോണോക്ലോണല്‍ രീതിയില്‍ വൈറസിനെ ആക്രമിക്കാനും രോഗികളുടെ ശരീരത്തിനുള്ളില്‍ നിന്ന് അതിനെ നിര്‍വീര്യമാക്കുവാനും കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
മാര്‍ച്ചില്‍ വൈറസിന്റെ ജനിതക ഘടനയും സ്വഭാവവും തിരിച്ചറിയാൻ കഴിഞ്ഞെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വൈറസ് സാമ്പിളുകള്‍ ഇസ്രയേലില്‍ എത്തിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷയോടെയാണ് ഇവ കൊണ്ടുവന്നത്.
മൈനസ് 80 ഡിഗ്രി സെല്‍ഷ്യസില്‍ ശിതീകരിച്ചവയാണ് ഈ സാമ്പിളുകള്‍. യൂറോപ്യന്‍ യൂണിയന്‍ വിളിച്ച ഉച്ചകോടിയിൽ, കൊവിഡ് വാക്സിന്‍ കണ്ടുപിടിക്കാനായി 800 ലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിക്കാമെന്ന് ഇസ്രായേൽ അടക്കമുള്ള പ്രമുഖ രാജ്യങ്ങള്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം.
English Summary: Israel Says Made COVID-19 Antibody.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.