14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
October 7, 2024
October 6, 2024
September 28, 2024
September 10, 2024
September 4, 2024
July 20, 2024
July 11, 2024
July 7, 2024
May 4, 2024

ഗാസയിലെ യുഎന്‍ സ്കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം: 16 മരണം

Janayugom Webdesk
ഗാസ സിറ്റി
July 7, 2024 9:16 pm

ഗാസ മുനമ്പിലെ യുഎന്‍ സ്കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗാസയ്ക്ക് മേല്‍ രൂക്ഷ ആക്രമണവുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റമുട്ടല്‍ പത്ത് മാസം പിന്നിട്ടു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി അടുത്ത ആഴ്ച പ്രതിനിധികളെ അയയ്ക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ബന്ധപ്പെട്ടുകിടക്കുന്നതായാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് പ്രതികരിച്ചത്. 

മധ്യസ്ഥരുമായുള്ള പ്രാഥമിക കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ മേധാവി ഡേവിഡ് ബാർണിയ തിരിച്ചെത്തിയതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹമാസിന്‍റെ നിർദേശങ്ങൾ സംബന്ധിച്ചാണ് ബാർണിയ ചർച്ച നടത്തിയത്. നിലവിൽ ചർച്ചയിലിരിക്കുന്ന വെടിനിർത്തൽ നിർദേശം ഇസ്രായേൽ മന്ത്രിസഭ അംഗീകരിക്കുമെന്ന് തങ്ങൾക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് മൊസാദ് ഉദ്യോഗസ്ഥർ മധ്യസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഗസ്സയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയയ്ക്കുന്നതിന് ഇസ്രയേൽ നെതന്യാഹു അംഗീകാരം നൽകിയതായി മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

Eng­lish Sum­ma­ry: Israeli attack on UN school in Gaza: 16 dead

You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.