16 June 2024, Sunday

ഗാസയില്‍ വീണ്ടും ഇസ്രയെല്‍ വെടിവെപ്പ്

Janayugom Webdesk
August 22, 2021 2:03 pm

ഗാസയിൽ വീണ്ടും വെടിവയ്പ്പുമായി ഇസ്രയേൽ. 52 വർഷം മുമ്പ് നടന്ന​ മസ്​ജിദുൽ അഖ്​സ തീവയ്പ്പിൻറെ ഓർമ പുതുക്കി ഹമാസ്​ നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തിൽ നിരവധി കുട്ടികളുൾപ്പെടെ 41 പലസ്​തീനികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. രണ്ടുപേ​രുടെ നില അതീവഗുരുതരമാണ്​. ഒരു ഇസ്രയേൽ സൈനികനും പരിക്കേറ്റു.

കനത്ത സൈനിക സുരക്ഷയുള്ള അതിർത്തിയിലാണ്​ ഹമാസ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. നൂറുകണക്കിന്​ പേർ സംഘടിച്ച പ്രകടനത്തിനിടെ ചിലർ അതിർത്തി ലക്ഷ്യമിട്ട്​ കല്ലുകളെറിഞ്ഞു. ഇതോടെ, ​ഇസ്രയേൽ ​സൈന്യം വെടിയുതിർക്കുകയായിരുന്നു. മസ്​ജിദുൽ അഖ്​സയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കും ഗാസയിൽ നടത്തിയ കനത്ത ബോംബുവർഷത്തിനും മൂന്നു മാസം പൂർത്തിയാകുന്നതിനിടെയാണ്​ വീണ്ടും ആക്രമണം.
eng­lish summary;Israel fir­ing on Gaza again
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.