23 April 2024, Tuesday

Related news

April 19, 2024
April 15, 2024
April 7, 2024
March 5, 2024
March 1, 2024
February 22, 2024
February 11, 2024
February 7, 2024
January 26, 2024
January 19, 2024

ഇസ്രയേല്‍— ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം; വെടിവയ്പ്പിൽ 41 പലസ്​തീനികള്‍ക്ക് പരിക്ക്

Janayugom Webdesk
August 22, 2021 4:35 pm

ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം. ഇസ്രയേല്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഘർഷം. വെടിവയ്പ്പിൽ 41 പേർക്ക് പരിക്ക്. 52 വര്‍ഷം മുൻപ് നടന്ന​ മസ്​ജിദുല്‍ അഖ്​സ തീവയ്പ്പിന്‍റെ ഓര്‍മ പുതുക്കി ഹമാസ്​ നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി കുട്ടികളുള്‍പ്പെടെ 41 പലസ്​തീനികള്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. രണ്ടുപേ​രുടെ നില അതിഗുരുതരമാണ്.

ഒരു ഇസ്രയേല്‍ സൈനികനും പരിക്കേറ്റു. കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ്​ ഹമാസ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. നൂറുകണക്കിന്​ പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട്​ കല്ലുകളെറിഞ്ഞു. ഇതോടെ, ​ഇസ്രയേല്‍ ​സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. മസ്​ജിദുല്‍ അഖ്​സയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കും ഗാസയില്‍ നടത്തിയ കനത്ത ബോംബുവര്‍ഷത്തിനും മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെയാണ്​ വീണ്ടും ആക്രമണം.

Eng­lish sum­ma­ry; Israeli-Gaza bor­der clash­es resume

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.