ജറൂസലമിലെ പലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ക്കുന്നു

Web Desk
Posted on July 23, 2019, 3:27 pm

ജറൂസലം : സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജറൂസലമിലെ പലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ക്കുന്നു. കിഴക്കന്‍ ജറൂസലമിനെയും വെസ്റ്റ് ബാങ്കിനെയും വേര്‍തിരിക്കുന്ന മതിലിന് സമീപത്തെ സുര്‍ ബാഹര്‍ മേഖലയിലെ താമസ കെട്ടിടങ്ങളാണ് ഇസ്രായേല്‍ പൊളിച്ച് നീക്കുന്നത് . 1967ലെ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കും കിഴക്കന്‍ ജറൂസലമും ഇസ്രായേല്‍ ഫലസ്തീനികളില്‍നിന്ന് പിടിച്ചടക്കിയത് രണ്ട് പ്രദേശത്തുമായി കിടക്കുന്ന മേഖലയാണ് സുര്‍ ബാഹര്‍.

വാദി അല്‍ഹുമ്മൂസിലെ 100ഓളം അപ്പാര്‍ട്മന്റെുകള്‍ ഉള്‍പ്പെടുന്ന 16 താമസ കെട്ടിടങ്ങളാണ് ഇസ്രായേല്‍ തകര്‍ക്കാന്‍ നീങ്ങുന്നത് .ഇവയില്‍പ്പെട്ട ഇരുനില കെട്ടിടമാണ് തിങ്കളാഴ്ച പൊളിക്കാന്‍ തുടങ്ങിയത്. 10 പേരുള്ള കുടുംബമാണ് ഇവിടത്തെ താമസക്കാര്‍. ഇവരെ ബലമായി ഒഴിപ്പിച്ചശേഷമായിരുന്നു കെട്ടിടം തകര്‍ക്കല്‍. വാദി അല്‍ഹുമ്മൂസിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടപ്പാക്കുന്ന നിയമവിരുദ്ധ നടപടിയാണിത് വാദി അല്‍ഹുമ്മൂസ് കമ്മിറ്റി ചെയര്‍മാന്‍ അലി അല്‍ഉബൈദി പ്രതികരിച്ചു .