August 12, 2022 Friday

Related news

June 30, 2022
May 16, 2022
March 25, 2022
January 28, 2022
September 24, 2021
July 29, 2021
July 27, 2021
July 15, 2021
July 8, 2021
June 29, 2021

ചെലവു കുറഞ്ഞ റോക്കറ്റുകളുടെ വിക്ഷേപണത്തിന് ഐഎസ്ആർഒ

Janayugom Webdesk
തിരുവനന്തപുരം
February 1, 2020 10:19 am

ചെലവു കുറഞ്ഞ റോക്കറ്റുകളുടെ വിക്ഷേപണത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നു. ചെറിയ റോക്കറ്റുകൾ നാലുമാസത്തിനുള്ളിൽ ഐഎസ്ആർഒ വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ടിവി ഹരിദാസ് പറഞ്ഞു. 35 കോടിരൂപവരെ ചെലവുവരുന്ന 500 കിലോ വരെ ഭാരമുള്ള റോക്കറ്റുകളാണ് വിക്ഷേപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കോവളം റാവിസ് ബീച്ച് റിസോർട്ടിൽ ‘നവ ബഹിരാകാശം അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന വിഷയത്തിൽ ആരംഭിച്ച ദ്വിദിന ഉച്ചകോടിയായ ‘എഡ്ജ് 2020’ ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുളള ആദ്യ വിക്ഷേപണം അടുത്ത നാലുമാസത്തിനുള്ളിൽ ഉണ്ടാകും. വിപണിയിലെ ചെറുകിട ഇടത്തരം മധ്യവിഭാഗങ്ങളിലേക്കെത്തിപ്പെടാനാകുന്നതുകൊണ്ട് ഇതിലൂടെ ഐഎസ്ആർഒക്ക് വൻ വാണിജ്യനേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്പേസ് പാർക്കിന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. മൂന്നാഴ്ച കൊണ്ട് ഐഎസ്ആർഒയ്ക്ക് ഇത്തരം റോക്കറ്റുകൾ നിർമിക്കാനാകുമെന്നതാണ് സവിശേഷത. റോക്കറ്റുകൾക്കായി ഐഎസ്ആർഒ 160 കോടി ഡോളർ നീക്കിവച്ചിട്ടുണ്ട്. ഇതിൽ 87കോടി ഡോളർ പിഎസ്എൽവിക്കും ശേഷിച്ചവ ജിഎസ്എൽവിക്കുമാണ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അഞ്ഞൂറ് പിഎസ്എൽവി റോക്കറ്റുകൾ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യാ വികസനത്തിൽ ഫ്രാൻസിനും ഇന്ത്യയ്ക്കും അനന്ത സാധ്യതയുണ്ടെന്ന് ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസ്ന്റെ കണക്ട് ഇന്നൊവേഷൻ ഡയറക്ടർ ഡോ. റാബിൻ ഗില്ലസ് മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി. ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും അണിനിരന്ന ഉച്ചകോടിയിൽ ഐഎസ്ആർഒ, എയർബസ്, സിഎൻഇഎസ്, എൽഎഎസ്പി, സ്പെയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

Eng­lish Sum­ma­ry: ISRO is prepar­ing for the launch of low-cost rockets

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.