Monday
18 Feb 2019

ഇന്ത്യൻ ബഹിരാകാശത്തിനും സ്വകാര്യ പങ്കാളി

By: Web Desk | Wednesday 22 November 2017 9:53 PM IST

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ചാപിള്ളയായതോടെ ഉപഗ്രഹ വിക്ഷേപണത്തിന് സ്വകാര്യ പങ്കാളിയെത്തേടി ഐഎസ്ആര്‍ഒ. ഇതുമായി ബന്ധപ്പെട്ട കാരാര്‍ തിങ്കളാഴ്ച്ച ക്ഷണിച്ചു.

കരാര്‍ സംബന്ധിച്ച് ഫെബ്രുവരിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. നാലോ അഞ്ചോ സ്വകാര്യ പങ്കാളികളെ ഇതിലൂടെ തെരഞ്ഞെടുക്കും. അടുത്ത വര്‍ഷം 18 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം.

രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കേണ്ടിവരും. ഇതിന് പര്യാപ്തമായ സാങ്കേതിക സൗകര്യങ്ങള്‍ ഐഎസ്ആര്‍ഒയ്ക്കില്ല. ഇത് പരിഹരിക്കാനാണ് സ്വകാര്യ പങ്കാളികളെ തേടുന്നതെന്ന് ഐഎസ്ആര്‍ഒ സാറ്റലൈറ്റ് വിഭാഗം ഡയറക്ടര്‍ എം അണ്ണാദുരൈ വ്യക്തമാക്കി.