ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; പി​എ​സ്‌എ​ല്‍​വി സി- 45 വിക്ഷേപിച്ചു

Web Desk
Posted on April 01, 2019, 9:35 am

ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്‌ആ​ര്‍​ഒ വി​ക​സി​പ്പിച്ചെടുത്ത ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഉ​പ​ഗ്ര​ഹം എ​മി​സാ​റ്റ് 29 ഉപഗ്രഹങ്ങളുമായി വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഇന്ന് രാ​വി​ലെ 9.27ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പിച്ചത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും വിക്ഷേപണം. ഐ​എ​സ്‌ആ​ര്‍​ഒ വി​ക​സി​പ്പി​ച്ച പി​എ​സ്‌എ​ല്‍​വി​യു​ടെ 47ാമ​ത് ദൗ​ത്യ​മാ​ണ് എ​മി​സാ​റ്റ്.

ശത്രു രാജ്യങ്ങളുടെ നീക്കമറിയാനും പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന എ​മി​സാ​റ്റ് കൂ​ടാ​തെ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​ത് ഉ​ള്‍​പ്പെ​ടെ 28 ചെ​റു ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ വിജയകരമായി എ​ത്തി​ച്ച​ത്. പി​എ​സ്‌എ​ല്‍​വി സി 45 ​ആ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി മൂ​ന്ന് ഭ്ര​മ​ണ​പ​ഥ​ങ്ങ​ളി​ല്‍ എ​ത്തി​ച്ചെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ അറിയിച്ചു.

3 ഭ്രമണപഥങ്ങളില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ദൗത്യമാണ് സി45. 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണിത്.