ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

Web Desk
Posted on October 05, 2019, 8:40 am

ബംഗളൂരു: ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍ ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.

ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ(ഒഎച്ച്ആര്‍സി) ഉപയോഗിച്ചാണ് ചിത്രം  പകര്‍ത്തിയിരിക്കുന്നത്.  ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഓര്‍ബിറ്ററുള്ളത്. ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഒഎച്ച്ആര്‍സി പകര്‍ത്തിയത്. ചന്ദ്രയാന്‍2 പേടകം പകര്‍ത്തിയ മറ്റു ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ നേരത്തെ പുറത്തുവിട്ടിരുന്നു.