‘ചന്ദ്രയാന്‍ 2 കണ്ട ആദ്യ ഭൂമി’; ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

Web Desk
Posted on August 04, 2019, 2:14 pm

ബെംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 പേടകത്തിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ള ചിത്രങ്ങളാണ് പകര്‍ത്തിയത്. ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന ഭൂമിയുടെ ആദ്യ ചിത്രങ്ങളാണിവ. ചന്ദ്രയാന്‍ 2 പേടകത്തിന്റെ എല്‍14 ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്.