Tuesday
19 Mar 2019

ചാര ഉപഗ്രഹ നിര്‍മാതാവിനെ ഐഎസ്ആര്‍ഒ നീക്കി

By: Web Desk | Friday 20 July 2018 10:17 PM IST


ISRO Spy worker- Janayugom

ബംഗളുരു:

ഇന്ത്യയുടെ ചാര ഉപഗ്രഹ നിര്‍മാതാവിനെ ഐഎസ്ആര്‍ഒ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഡോ. തപന്‍ കെ മിശ്രയെ അഹമ്മദാബാദിലെ ഐഎസ്ആര്‍ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.

പ്രധാനമന്ത്രിക്ക് കീഴില്‍ വരുന്ന ബഹിരാകാശ വകുപ്പിലാണ് ഐഎസ്ആര്‍ഒ വരുന്നത്. ഐഎസ്ആര്‍ഒയുടെ സ്വകാര്യ വല്‍ക്കരണത്തെ ശക്തമായി എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് ഡോ. മിശ്ര. ഇതോടൊപ്പം ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള സുപ്രധാന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തില്‍ കാലതാമസം വരുന്നതിനെതിരെയും ഇദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ചാര ഉപഗ്രഹമായ റിസാറ്റ്- 1 ന്റെ ശില്‍പിയായ ഡോ. മിശ്രയെ അഹമ്മദാബാദില്‍ നിന്നും ഐഎസ്ആര്‍ഒ ആസ്ഥാനമായ ബംഗളുരുവിലേക്ക് നിയമിക്കുകയാണുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഡോ. മിശ്രയെ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ മുഖ്യ ഉപദേഷ്ടാവായാണ് നിയമിച്ചതെന്നും ഇവര്‍ പറയുന്നു.

Related News