ഐഎസ്ആര്‍ഒയുടെ വിക്ഷേപങ്ങള്‍ അടുത്തമാസം മുതല്‍ വീണ്ടും തുടങ്ങുമെന്ന് കെ ശിവന്‍

Web Desk
Posted on September 08, 2019, 11:55 am

ബംഗളുരു: ഐഎസ്ആര്‍ഒ പതിവ് ദൗത്യങ്ങളിലേക്ക് അടുത്തമാസം അവസാനത്തോടെ മടങ്ങുമെന്ന് മേധാവി കെ ശിവന്‍. ദൂരദര്‍ശന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചന്ദ്രയാന്‍2ന്റെ ലാന്‍ഡിംഗിലുണ്ടായ പിഴവുകള്‍ ഇനിയുള്ള ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ശിവന്‍ പറഞ്ഞു. മെയ് 22നാണ് ഐഎസ്ആര്‍ഒ ഏറ്റവും ഒടുവില്‍ ഉപഗ്രഹ വിക്ഷേപണം നടത്തിയത്. റിസാറ്റ്2ബിയാണ് അന്ന് വിക്ഷേപിച്ചത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്3 ഒക്ടോബറില്‍ വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം റിസാറ്റ് 2ബിആര്‍1ന്റെ വിക്ഷേപണവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2022ല്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകുമെന്നും ശിവന്‍ പറഞ്ഞു.