September 30, 2022 Friday

Related news

August 13, 2022
June 30, 2022
May 16, 2022
March 25, 2022
January 28, 2022
September 24, 2021
July 29, 2021
July 27, 2021
July 15, 2021
July 8, 2021

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; ആർ ബി ശ്രീകുമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

Janayugom Webdesk
കൊച്ചി
July 29, 2021 10:50 pm

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ ഏഴാം പ്രതി‍‍യായ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ആർ ബി ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഐഎസ്ആർഒ ചാരക്കേസിന്റെ സമയത്ത് ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശ്രീകുമാർ.

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആർ ബി ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. സിബി മാത്യൂസിനും ആർ ബി ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന വി ആർ രാജീവൻ, കെ കെ ജോഷ്വ അടക്കം കേരള പൊലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം 18 പേർ കേസിൽ പ്രതികളാണ്.

പ്രതികൾക്കെതിരെ ഗൂഢാലോചനയ്ക്കും മർദ്ദനത്തിനും വകുപ്പുകൾ ചേർത്തിട്ടുണ്ട്. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ ഒന്നും രണ്ടും പ്രതികളായ മുൻ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ് വിജയൻ, എസ്ഐ ആയിരുന്ന തമ്പി എസ് ദുർഗാദത്ത് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ, കേന്ദ്ര ഇന്റലിജൻസിൽ ഓഫീസറായിരുന്ന 11ാം പ്രതി പി എസ് ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവിന്റെ കാലാവധി കോടതി വീണ്ടും നീട്ടുകയും ചെയ്തു.

നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസിൽ കുടുക്കാൻ ശ്രമമുണ്ടെന്ന് ശ്രീകുമാർ ആരോപിച്ചിരുന്നു. മുൻ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ് വിജയൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1994ൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ചാരക്കേസ് രജിസ്റ്റർ ചെയ്തത്.

ENGLISH SUMMARY:ISRO spy case con­spir­a­cy; RB Sreeku­mar seeks antic­i­pa­to­ry bail in HC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.