19 April 2024, Friday

Related news

March 22, 2024
February 21, 2024
February 17, 2024
February 16, 2024
January 6, 2024
January 5, 2024
November 25, 2023
November 25, 2023
November 16, 2023
November 8, 2023

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബി മാത്യൂസ് ഉള്‍പ്പെടെ നാലുപേരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2022 12:04 pm

1994ലെ ഐഎസ്ആർഒ ചാരക്കേസിൽ മുൻ പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉൾപ്പെടെ നാലു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കോടതി കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റി. ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, കേരളത്തിലെ രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥർ, വിരമിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥൻ എന്നിവരെ അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസുമാരായ എംആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് സിബിഐയോട് നിർദേശിച്ചു.

ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗ്ഗ ദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 

സിബിഐയ്ക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരായി. ആർ.ബി.ശ്രീകുമാറിന് വേണ്ടി കപിൽ സിബലും സിബി മാത്യുസിന് വേണ്ടി ജോജി സ്കറിയയും പി എസ് ജയപ്രകാശിന് വേണ്ടി കാളീശ്വരം രാജ് എന്നിവരും ഹാജരായി. “ആത്യന്തികമായി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടത് ഹൈക്കോടതിയാണ്. ഈ ഉത്തരവ് വന്ന് നാലാഴ്ചയ്ക്കുള്ളിൽ എത്രയും വേഗം മുൻകൂർ ജാമ്യാപേക്ഷകൾ തീർപ്പാക്കണമെന്ന് ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: ISRO spy case: Supreme Court rejects bail plea of ​​four peo­ple includ­ing CB Mathews

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.