ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാന്‍ സിബിഐ തയ്യാറെടുക്കുന്നു. കേസില്‍ സോളിസിറ്റര്‍ ജനറലോ അഡീഷണല്‍ സോളിസിറ്റര്‍ ജനറലോ ഹൈക്കോടതിയില്‍ ഹാജരാകും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദമായിരിക്കും സിബിഐ ഉന്നയിക്കുക.
ഹൈക്കോടതിയില്‍ സിബിഐക്ക് സ്ഥിരം സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഇല്ലാത്ത കാരണത്താല്‍ ചാരക്കേസ് ഗൂഢാലോചനയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി അഭിഭാഷകരെ ഇറക്കാന്‍ സിബിഐ തീരുമാനിച്ചത്.
കേസില്‍ അടുത്ത തിങ്കളാഴ്ച സോളിസിറ്റര്‍ ജനറലോ അഡീഷണല്‍ സോളിസിറ്റര്‍ ജനറലോ ഹൈക്കോടതിയില്‍ ഹാജരാകും.
ENGLISH SUMMARY:ISRO spy case; The Solicitor General will appear in the High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.