ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

Web Desk

ന്യൂഡല്‍ഹി

Posted on June 13, 2019, 4:59 pm

ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022ലെ സ്വതന്ത്ര്യ ദിനത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗന്‍യാന്‍ ദൗത്യത്തിലുണ്ടാകുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,000 കോടി രൂപയാണ് ഇതിനായി കേന്ദ്രമന്ത്രിസഭ അനുവദിച്ചിരിക്കുന്നത്.

ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുക ഇന്ത്യയില്‍ തന്നെയായിരിക്കും. ആറ് മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കും.

ബഹിരാകാശനിലയം സ്ഥാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. 2030ല്‍ സ്വന്തമായി ഒരു ബഹിരാകാശനിലയം സ്ഥാപിക്കാനാണ് പദ്ധതി. 20 ടണ്‍ ഭരമുള്ള ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍ പ്രഥമ പരിഗണന ചന്ദ്രയാന്‍2നാണെന്നും ശിവന്‍ പറഞ്ഞു.