ബഹിരാകാശത്ത് ആദ്യം കാലുകുത്തുക വ്യോംമിത്ര എന്ന ഈ സുന്ദരി: വീഡിയോ പുറത്ത് വിട്ട് ഐഎസ്ആർഒ

Web Desk

ന്യൂഡൽഹി

Posted on January 22, 2020, 6:25 pm

ബഹിരാകാശത്തേയ്കക് മനുഷ്യനെ അയയ്ക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യഘട്ടം പൂർത്തിയായി. മനുഷ്യനെ അയയ്ക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളിൽ പങ്കാളിയാകുന്നത് വ്യോംമിത്ര എന്ന ഹ്യൂമനോയിഡ് വിഭാഗത്തിൽപ്പെടുന്ന റോബോ ആണ്. മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആർഒ നേരത്തേ വ്യക്തമാക്കിയിരുന്നു. ബഹിരാകാശത്തെത്തുമ്പോൾ മനുഷ്യ ശരീരത്തിലൂണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമായി പഠിക്കാൻ വേണ്ടിയാണ് ഹ്യൂമനോയിഡ് റോബോട്ടിനെ ആദ്യം അയയ്ക്കുന്നത്. 2019‑ലെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച്‌ പറഞ്ഞത്.

2021 ഡിസംബറിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടം പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നടത്തുമെന്നും ബഹിരാകാശത്ത് ഒരു കൂട്ടം ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഇതില്‍ വനിതകള്‍ ഉണ്ടാകുമെന്നും ഐഎസ്‌ആര്‍ഒ മേധാവി അറിയിച്ചിരുന്നു.ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 173 കോടി രൂപ ഐഎസ്ആര്‍ഒ ചിലവാക്കി കഴിഞ്ഞു എന്നാണ് കണക്ക്. ഐഎസ്‌ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക. വ്യോമോനട്ട്‌സ് എന്നായിരിക്കും ഇന്ത്യയില്‍ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്‌ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Isro will send humanoid vyommi­tra in to space first

you may also like this video