മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും അതിക്രമം. സെന്‍കുമാറിനോട് ചോദ്യം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്നവര്‍ കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തിരിയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോടു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, ഹാളിലുണ്ടായിരുന്നവര്‍ അതു തടസപ്പെടുത്തി എഴുന്നേറ്റതാണ് അലങ്കോലമാകാന്‍ കാരണം. എസ്‌എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമാണ് സെന്‍കുമാര്‍ പത്രസമ്മേളനം നടത്തിയത്.
വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനോടു കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. കേരളത്തിലെ കാലാവസ്ഥയില്‍ കോവിഡ് പടരില്ലെന്ന സെന്‍കുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് സെന്‍കുമാറും അണികളും രോഷാകുലരായത്.അതു തന്റെ അഭിപ്രായമല്ലെന്നും ഡോ. പോള്‍ ഹേലി ഉള്‍പ്പെടെ ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായമാണെന്നും മറുപടി പറഞ്ഞു.
തുടര്‍ ചോദ്യം ആരംഭിച്ചതോടെയാണ് ഹാളിലുണ്ടായിരുന്നവര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. താങ്കള്‍ക്ക് വിവരമുണ്ടൊ എന്നായിരുന്നു സെന്‍കുമാറിന്റെ ചോദ്യം. തര്‍ക്കം നടക്കുമ്പോള്‍ പ്രവര്‍ത്തകരെ വിലക്കാതെ സെന്‍കുമാര്‍ നിശബ്ദനായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു. സെന്‍കുമാര്‍ തിരുവനന്തപുരത്ത് നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനവും മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതിനെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു.
English Summary: Issues between t.p senkumar and journalists
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.