കോട്ടയത്ത് യുഡിഎഫിൽ വീണ്ടും ഭിന്നത രൂക്ഷം. പ്രധാന കക്ഷികളായ കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പരസ്പരം ആരോപണ‑പ്രത്യാരോപണങ്ങളുമായി രംഗത്ത്. കെപിസിസിയുടെ തോൽവി അവലോകന യോഗത്തിൽ നിന്നും ജോസഫ് വിഭാഗം വിട്ടുനിന്നാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനാണ് യോഗം ബഹിഷ്കരിച്ചത്. അവലോകനയോഗത്തിൽ ജോസഫ് വിഭാഗത്തിനെ ഇകഴ്ത്തി കാണിച്ചു എന്ന് സജി മഞ്ഞക്കടമ്പിൽ പ്രതികരിച്ചു.
കോട്ടയം ജില്ലയിലെ തോൽവിക്കു കാരണം ജോസ് കെ മാണിയെ ഒപ്പം നിർത്താത്തതാണെന്ന കെപിസിസിയുടെ വിമർശനമാണ് പ്രതിഷേധത്തിന് കാരണമായത്. പാര്‍ട്ടിചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും കൂടിയായപി ജെ ജോസഫിന്റെ അനുവാദത്തോടെയാണ് പ്രതിഷേധം അറിയിച്ചതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.
നേരത്തെ മുതല്‍ തന്നെ ജില്ലയില്‍ കോണ്‍ഗ്രസ് ‑കേരള കോണ്‍ഗ്രസ് പോര് സജീവമാണ്. യുഡിഎഫില്‍ നില്ക്കുമ്പോള് തന്നെ കെ എം മാണിയെ വരെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായതായി ജില്ലയിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. കേരള കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ജോസ് കെ മാണിക്കൊപ്പം എല്‍ഡിഎഫില്‍ എത്തിയതോടെ ജോസഫ് ഗ്രൂപ്പിന്റെ ജില്ലയിലെ നിലനില്‍പ്പ് തന്നെ ഇല്ലാതായിരിക്കുകയാണ്. കടുത്തുരുത്തിയില്‍ നിന്നും മോന്‍സ് ജോസഫ് വിജയിച്ചതാണ് അവരുടെ ജില്ലയിലെ ഏക വിജയവും. കേരള കോണ്‍ഗ്രസിന് ഇത്രയും സീറ്റ് ജില്ലയില്‍ കൊടുക്കണ്ടായിരുന്നതായി കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.