Web Desk

പുതുച്ചേരി

January 25, 2021, 9:19 am

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ ഭിന്നത; ആറ് എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടിവിടുമെന്ന് മന്ത്രി

Janayugom Online

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തുവന്നു. കോൺഗ്രസ് വിടാൻ മടിക്കില്ലെന്നാണ് വിമത കോൺഗ്രസ് നേതാവും മന്ത്രിയുമായ നമശിവായത്തിന്റെ മുന്നറിയിപ്പ്. തന്റെ അനുയായികളായ ആറ് എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെത്തുന്ന ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ച റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരിൽ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തിനും മന്ത്രി സഭയ്ക്കുമെതിരെ തിരിഞ്ഞത്.

Eng­lish sum­ma­ry: issues in puthuch­ery con­gress party
You may also like this video: