Web Desk

March 12, 2020, 9:10 pm

ആറുമണിക്കൂർ ബാത്ത്റൂമിൽ പോകാനോ വെള്ളം കുടിക്കാനോ കഴിയില്ല: കൊറോണ വാർഡിലെ അനുഭവങ്ങൾ പങ്കുവെച്ച് നഴ്സിന്റെ കുറിപ്പ് വൈറൽ

Janayugom Online

കൊറോണ എന്ന മഹാവിപത്തിനെതിരെ കടുത്ത പോരാട്ടം തന്നെയാണ് രാജ്യമൊട്ടാകെ നടത്തുന്നത്. ഇറ്റലിയിലെ ജനത ഈ ആഗോള മാരിയുടെ എല്ലാ ഭവിഷ്യത്തുകളും അനുഭവിക്കുകയാണ്. ഇറ്റലിയിലെ കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്ന ഒരു നഴ്സിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മണിക്കൂറുകളോളം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്രങ്ങളും മാസ്കുമണിഞ്ഞ് ക്ഷീണിച്ച് ചുവന്ന് തടിച്ച് മാസ്കിന്റെ അടയാളം വീണ മുഖവുമായാണ് ഇറ്റലിയിലെ മിലൻസ് ഗ്രോസെറ്റോ ആശുപത്രിയിൽ ജോലി ചെയ്യുന്ന എലീസ ബൊനാരി എന്ന 23 കാരി കൊറോണ വാർഡിലെ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

Sono i un’in­fer­miera e in questo momen­to mi tro­vo ad affrontare ques­ta emer­gen­za san­i­taria. Ho pau­ra anche io, ma non di andare a fare la spe­sa, ho pau­ra di andare a lavoro. Ho pau­ra per­ché la masche­ri­na potrebbe non aderire bene al viso, o potrei esser­mi toc­ca­ta acci­den­tal­mente con i guan­ti sporchi, o mag­a­ri le lenti non mi coprono nel tut­to gli occhi e qual­cosa potrebbe essere pas­sato. Sono stan­ca fisi­ca­mente per­ché i dis­pos­i­tivi di pro­tezione fan­no male, il cam­ice fa sudare e una vol­ta vesti­ta non pos­so più andare in bag­no o bere per sei ore. Sono stan­ca psi­co­logi­ca­mente, e come me lo sono tut­ti i miei col­leghi che da set­ti­mane si trovano nel­la mia stes­sa con­dizione, ma questo non ci impedirà di svol­gere il nos­tro lavoro come abbi­amo sem­pre fat­to. Con­tin­uerò a curare e pren­der­mi cura dei miei pazi­en­ti, per­ché sono fiera e innamora­ta del mio lavoro. Quel­lo che chiedo a chi­unque stia leggen­do questo post è di non van­i­fi­care lo sfor­zo che sti­amo facen­do, di essere altru­isti, di stare in casa e così pro­teggere chi è più frag­ile. Noi gio­vani non siamo immu­ni al coro­n­avirus, anche noi ci pos­si­amo ammalare, o peg­gio anco­ra pos­si­amo far ammalare. Non mi pos­so per­me­t­tere il lus­so di torn­armene a casa mia in quar­an­te­na, devo andare a lavoro e fare la mia parte. Voi fate la vos­tra, ve lo chiedo per favore.

A post shared by Alessia Bonari (@alessiabonari_) on

‘ശാരീകമായി ഞാൻ തളർന്നിരിക്കുകയാണ്. സുരക്ഷ ഉപകരണങ്ങളെല്ലാം വളരെ മോശമായതാണ് ഇതിനു കാരണം. കോട്ട് കൂടുതൽ ചൂടുള്ളതും വിയർക്കുന്നതുമാണ്. ഒരിക്കൽ വസ്ത്രം ധരിച്ചാൽ ആറുമണിക്കൂർ എനിക്ക് ബാത്ത്റൂമിൽ പോകാനോ വെള്ളം കുടിക്കാനോ കഴിയില്ല.ആഴ്ചകളായി താനും തന്റെ സഹപ്രവർത്തകരും ഈ ദുരിതം അനുഭവിക്കുകയാണ്. എന്നാൽ എന്തെല്ലാം അനുഭവിക്കേണ്ടി വന്നാലും ഈ ജോലിയിൽ നിന്നും പിൻതിരിയാൻ തയ്യാറല്ല. ഈ രോഗികളെയെല്ലാം ആവും വിധം ശുശ്രൂഷിക്കും. കാരണം ഈ ജോലിചെയ്യുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്’ എന്നുമാണ് എലീസ പറയുന്നത്. താൻ ഈ അനുഭവം പങ്കുവെച്ചത് തങ്ങളുടെ ദുരിതങ്ങൾ എല്ലാവരെയും അറിയിക്കാൻ വേണ്ടിയല്ല ഇത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് എല്ലാവരും മനസിലാക്കണമെന്നും സ്വാർത്ഥത വെടിഞ്ഞ് എല്ലാവരും സ്വയം സുരക്ഷിതരാവുന്നതോടൊപ്പം മറ്റുള്ളവർക്ക് രോഗം വരാതിരിക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും എടുക്കണമെന്നും എലീസ പറയുന്നു.

Eng­lish Sum­ma­ry: Ista­gram post of nurse from Italy

You may also like this video