മായാനദി കമ്മിറ്റ് ചെയ്തത് വീട്ടിൽ അറിയിക്കാതെ, പക്ഷെ അവരെന്നെ അതിശയിപ്പിക്കുന്ന രീതിയിൽ മാറി; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

Web Desk
Posted on September 07, 2020, 12:21 pm

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി വെള്ളിത്തിരയിൽ എത്തുന്നത്. ഐശ്വര്യയുടെ കരിയറിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു മായാനദി. തന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് അച്ഛനും അമ്മയ്ക്കും താൻ വാക്ക് കൊടുത്തിരുന്നുവെന്ന് പറയുകയാണ് നടി. വീട്ടിൽ സ്ട്രിക്ട് ആയിട്ടാണ് മാതാപിതാക്കൾ തന്നെ വളർത്തിയത്. അതിനാൽ സിനിമയിൽ അഭിനയിക്കുന്നത് അവർക്ക് താത്പര്യമില്ലാത്തതിനാൽ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. മായാനദി കമ്മിറ്റ് ചെയ്തത് വീട്ടുകാരെ അറിയിക്കാതെയാണ്.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ മാതാപിതാക്കൾക്ക് ഇഷ്ടമായോ എന്ന് അറിയില്ലെന്നും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. പക്ഷെ അച്ഛനും അമ്മയും എന്നെ അതിശയിപ്പിക്കുന്ന രീതിയിൽ മാറി. ഇപ്പോൾ എന്റെ സിനിമാ കാര്യങ്ങളിലോ പണം കൈകാര്യം ചെയ്യുന്നതിലോ ഒന്നും അവർ കൈകടത്തില്ല. ഒരു പക്ഷേ എന്നെങ്കിലും ഞാൻ ഡോക്ടർ ലൈഫിലേക്ക് തിരികെ പോകും എന്ന! അവർക്ക് വിശ്വാസമുണ്ടായിരിക്കും. എന്നും താരം തുറന്ന് പറയുന്നു.

Eng­lish sum­ma­ry; iswarya lek­sh­mi about her life

You may also like this video;