July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ഐ ടി വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കണം: സംവിധായകന്‍ രാജേഷ് കണ്ണങ്കര

Janayugom Webdesk
May 15, 2022

പുതിയ കാലഘട്ടത്തില്‍ ഐ ടി വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നും പ്രാഥമികതലം കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും റെഡ് മീഡിയ ഫിലിം സ്‌കൂള്‍ ഡയറക്ടറും സംവിധായകനുമായ രാജേഷ് കണ്ണങ്കര അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ- ഓപ്പറേഷന്‍ ആന്‍ഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐടി മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം സാസ്‌കാരമുള്ളവനാക്കുന്നതിനൊപ്പം അഭിരുചിക്കനുസരിച്ച് പഠിക്കാനുള്ള അവസരവും സൃഷ്ടിക്കുന്നതാകണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഒപ്പം ചതിക്കുഴികളെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചും തലമുറയെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം സി അച്യുതമേനോന്‍ ഹാളില്‍ നടന്ന ഐ ടി മീറ്റില്‍ എംപിഐ ചെയര്‍പേഴ്‌സണ്‍ കമല സദാനന്ദന്‍ അധ്യക്ഷയായി. ഇസ്‌കഫ് ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഡ്വ കെ നാരായണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പ്രശാന്ത് രാജന്‍, വിവിധ മേഖലകളില്‍ നിന്നും ഷാജി ഇടപ്പള്ളി, പ്രിന്‍സ് മാത്യു, സി എച്ച് വത്സന്‍, ദിനേശ് രഘുനാഥ്, പി മനോജ് കുമാര്‍, മുകേഷ് വാര്യര്‍, കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. എ പി ഷാജി സ്വാഗതവും അഡ്വ ബി ആര്‍ മുരളീധരന്‍ നന്ദിയും പറഞ്ഞു. വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയ ഷാജി ഇടപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു. ദിനേശ് രഘുനാഥ് കണ്‍വീനറായി സംസ്ഥാന ഐ ടി സബ് കമ്മിറ്റിയും രൂപികരിച്ചു.

Eng­lish sum­ma­ry; IT edu­ca­tion should be giv­en more con­sid­er­a­tion: Direc­tor Rajesh Kannankara

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.