26 March 2024, Tuesday

Related news

March 14, 2024
February 17, 2024
November 25, 2023
October 7, 2023
October 3, 2023
June 24, 2023
March 16, 2023
March 3, 2023
December 14, 2022
November 18, 2022

പദംകൊണ്ടു പന്താടുന്ന പന്തളം കേരള വര്‍മ്മ വിട്ടുപിരിഞ്ഞിട്ട് 103 വര്‍ഷം

Janayugom Webdesk
June 11, 2022 2:12 pm

പദംകൊണ്ടു പന്താടുന്ന പന്തളമെന്നു വിശേഷിക്കപ്പെട്ട പന്തളത്ത് കേരളവര്‍മ്മ നമ്മെ വിട്ടുപിരി‍‍ഞ്ഞിട്ട് ഇന്നേക്ക് 103 വര്‍ഷമാകുന്നു. ഹ്രസ്വായുസ്സായിരുന്ന അദ്ദേഹം സമൃദ്ധമായ രചനാ ജീവിതത്തിനുടമയാണ്. 40 വര്‍ഷത്തെ ജീവിതത്തിനിടയില്‍ സംസ്കൃതത്തിലും മലയാളത്തിലുമായി നൂറിലധികം ഖണ്ഡകാവ്യങ്ങള്‍ ഉള്‍പ്പൈടെ വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികള്‍ കേരളവര്‍മ രചിച്ചു. കവിതയില്‍ ജനിച്ച് കവിതയില്‍ ജീവിച്ച് കവിതയില്‍ മരിച്ച കവിയാണ് പന്തളം കേരളവര്‍മ്മ നാല്പതാമത്തെ വയസ്സിൽ , 1919 ജൂണ്‍ 11 നാണ് അദ്ദേഹം അന്തരിച്ചത്.

കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവര്‍മ്മ എന്നറിയപ്പെടുന്ന കേരളവര്‍മ്മ.കൊല്ലവര്‍ഷം 1054 മകരം 10ന് (1879 ജനവരി22) പന്തളം കേരളവര്‍മ ജനിച്ചു. രാജകുടുംബത്തില്‍ അമ്മ പുത്തന്‍കോയിക്കല്‍ അശ്വതിനാള്‍ തന്വംഗിത്തമ്പുരാട്ടി. അച്ഛന്‍ കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്ണുനമ്പൂതിരി. പാരമ്പര്യ രീതിയിലുള്ള സംസ്‌കൃത വിദ്യാഭ്യാസം നേടി. ബാല്യത്തില്‍ത്തന്നെ കവിതാരചന തുടങ്ങി. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയില്‍ അറിയപ്പെട്ടുകഴിഞ്ഞിരുന്നു.12ആം വയസ്സില്‍ സംസ്‌കൃത കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 19ആം വയസ്സില്‍ മലയാള കവിതകളും എഴുതിത്തുടങ്ങി.1914ല്‍ തിരുവനന്തപുരം എസ്.എം.വി. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ കൈതമുക്കില്‍ സ്വന്തമായി വീടുവാങ്ങി താമസമുറപ്പിച്ചു. 1979ല്‍ കേരളവര്‍മ്മയുടെ ചില രചനകള്‍ ‘തെരഞ്ഞെടുത്ത കൃതികള്‍ എന്ന പേരില്‍ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.പന്തളം കേരളവര്‍മ്മ എന്നല്ല, മഹാകവി പന്തളം കേരളവര്‍മ്മഎന്നേ ഈ അപൂര്‍വ്വപ്രതിഭയെ ആരും അഭിസംബോധന ചെയ്യാറുള്ളൂ. എന്നാല്‍ മഹാകവിയായിട്ടല്ല മാധ്യമപ്രവര്‍ത്തകനായിട്ടാണ് പന്തളം കേരളവര്‍മ്മയെ നാം ഇവിടെ പരിചയപ്പെടുന്നത്; മലയാള മാധ്യമചരിത്രത്തിലെ അനുപമമായ ഒരു അധ്യായം എഴുതിയ മാധ്യമപ്രവര്‍ത്തകനായിട്ട്പദ്യരൂപത്തില്‍ ആദ്യാവസാനം എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും വാര്‍ത്താപ്രസിദ്ധീകരണം കവനകൗമുദി ആണ്.

1904 നവംബര്‍ 14നാണ് ആദ്യലക്കം പ്രസിദ്ധീകരിക്കപ്പെടുന്നത്. മുഖപ്രസംഗം, അറിയിപ്പുകള്‍, വാര്‍ത്തകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവ മാത്രമല്ല പരസ്യങ്ങള്‍ പോലും പദ്യത്തിലായിരുന്നു ചേര്‍ത്തിരുന്നത്. കവിതകള്‍, കൂട്ടുകവിതകള്‍, സമസ്യകള്‍, കവിതക്കത്തുകള്‍ എന്നിവയും ഉണ്ടായിരുന്നു. മലയാളത്തിലെ പ്രസിദ്ധരും അപ്രസിദ്ധരുമായ കവികളുടെയെല്ലാം കേളീരംഗമായിരുന്നു ദ്വൈവാരികയായിരുന്ന കവനകൗമുദി. മൂന്നുവര്‍ഷമേ ഇത് ആ നിലയില്‍ തുടര്‍ന്നുള്ളൂ. പിന്നെ അതൊരു സാഹിത്യപ്രസിദ്ധീകരണമായി മാറ്റപ്പെട്ടു.

കവനകൗമുദിയില്‍ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാര്‍ത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. അതിന്റെ മുഖപ്രസംഗത്തില്‍ അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു.ലളിതവും ഗഹനവുമായ ആശയങ്ങള്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പന്തളം കേരളവര്‍മ്മ ചെയ്തത്.സുംഭനിസുംഭവധം മണിപ്രവാളം, ഭുജംഗസന്ദേശം, വഞ്ചീശശതകം, ഭാഗീരഥി വഞ്ചിപ്പാട്ട്, രുഗ്മാംഗദചരിതം (മഹാകാവ്യം),വിജയോദയം, ശ്രീമൂലരാജ വിജയം ഓട്ടന്‍തുള്ളല്‍, ശബരിമലയാത്ര, ശ്രീമൂലപ്രകാശിക, കഥാകൗമുദി, വേണീസംഹാരം (നാടകവിവര്‍ത്തനം) എന്നിവയാണ് മുഖ്യകൃതികള്‍

Eng­lish Summary:It has been 103 years since Pan­dalam Ker­ala Var­ma left the party

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.