Saturday
14 Dec 2019

ബില്ലടക്കാത്തതിന്‍റെ പേരില്‍ മൃതദേഹം വിട്ടുകൊടുക്കാത്തത് കുറ്റകരം

By: Web Desk | Monday 17 September 2018 10:10 AM IST


ന്യൂഡല്‍ഹി: ബില്ലടയക്കാത്തതിന്‍റെ പേരില്‍ മൃതദേഹം വിട്ടു നല്‍കാത്തതും  രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാത്തതും കുറ്റകരം. രോഗികളുടെ അവകാശം സംരക്ഷണത്തിനുള്ള കരട് അവകാശ പത്രികയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ള പത്രിക സംബന്ധിച്ച് പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും അന്തിമരൂപം നല്‍കുക.

കരടു പത്രികയിലെ പ്രധാന നിര്‍ദേശങ്ങള്‍..

  1. ആശുപത്രികളില്‍ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സംവിധാനം വേണം.
  2. രോഗികളുടെ അവകാശ സംരക്ഷണത്തിന് ട്രൈബൂണല്‍ ഫോറം അല്ലെങ്കില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം.
  3. ചികിത്സയുടെ രേഖകള്‍ ആവശ്യപ്പെടാനും മറ്റേതെങ്കിലും വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ ഉപദേശം തേടാനും രോഗികള്‍ക്ക് അവകാശമുണ്ട്.
  4. രോഗിയുടെ സ്വകാര്യത മാനിക്കണം. ചികിത്സാ വിവരങ്ങള്‍ അത്യാവശ്യഘട്ടത്തിലല്ലാതെ പുറത്തുവിടരുത്.
  5. ഓരോ ചികില്‍സയ്ക്കും വേണ്ടിവരുന്ന ചിലവും ചികിത്സാ സൗകര്യങ്ങളും വലിയ ബോര്‍ഡില്‍ ആശുപത്രിക്കുള്ളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിന്റെ കൈപ്പുസ്തകം തയാറാക്കി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കണം.
Related News