March 23, 2023 Thursday

കെഎഎസ് പരീക്ഷ ചോദ്യങ്ങൾ കോപ്പിയടിച്ചതെന്ന് ആരോപണം

Janayugom Webdesk
തിരുവനന്തപുരം
February 25, 2020 11:15 am

കെഎഎസ് പീക്ഷയുടെ 6 ചോദ്യങ്ങൾ പാക് സിവിൽ സർവീസ് പരീക്ഷയുടേതെന്ന് പിടി തോമസ് എംഎൽഎ. ചോദ്യങ്ങൾ കോപ്പിയടിച്ചതാണെന്നും സമഗ്ര അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 2001 ലെ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പി അടിച്ചതെന്നാണ് ആരോപണം. എന്നാൽ എംഎൽഎയുടെ ആരോപണം തള്ളിയിരിക്കുകയാണ് പി എസ് സി ചെയർമാൻ. മൂന്നരലക്ഷത്തോളം പേർ 1535 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയിരുന്നു.

പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നൽകുക. ജൂൺ മാസത്തോടെ മെയിൻ പരീക്ഷ നടക്കും. മെയിൻ പരീക്ഷയുടെ 300 മാർക്കും അഭിമുഖത്തിന്റെ 50 മാർക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബർ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പി എസ് സി ഉദ്ദേശിക്കുന്നത്.

Eng­lish Sum­ma­ry: It is alleged that the KAS exam ques­tions were copied

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.