Monday
25 Mar 2019

പ്രമേഹരോഗികള്‍ക്കും സാധാരണ ജീവിതം നയിക്കാം

By: Web Desk | Tuesday 1 January 2019 5:48 PM IST


http://janayugomonline.com/wp-content/uploads/2019/01/DIABETES-1.jpg

പ്രമേഹരോഗികള്‍ക്കും സാധാരണ ജീവിതം നയിക്കാം, അതിനായി കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുകയും കരുതലോടെ ജീവിക്കുകയും ചെയ്യണമെന്നു മാത്രം.  എന്നാല്‍ തിരക്കിന്‍റെ പേരില്‍  ഈ കരുതല്‍ കുറഞ്ഞു പോവുകയാണ് പലപ്പോഴും.  പ്രമേഹം ശ്രദ്ധിച്ചില്ലെങ്കില്‍   ശരീരത്ത പൂര്‍ണ്ണമായും തകര്‍ക്കും.  പ്രമേഹത്തിനുളള ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ്‌ ഇന്‍സുലിന്‍. ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍ നാല് മണിക്കൂര്‍ കൂടുമ്പോള്‍ ആഹാരം കഴിക്കണം. പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ വേണം ഇന്‍സുലിന്‍ എടുക്കാന്‍ . ഇന്‍സുലിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അരമണിക്കൂര്‍ വേണം എന്നതാണ് ഇതിനുളള കാരണം. ഇന്‍സുലിന്‍ എടുത്ത്‌ ശരീരത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ചതിന്‌ ശേഷം ഭക്ഷണം കഴിക്കുകയെന്നതാണ് ശരിയായ രീതി.  ഇത്‌ ഷുഗര്‍ അളവ്‌ കൃത്യമാകാന്‍ സഹായിക്കും. ഭക്ഷണം കഴിച്ചതിന്‌ ശേഷം ഇന്‍സുലിന്‍ എടുക്കുന്നത്‌ അപകടം ക്ഷണിച്ചു വരുത്തും. രാത്രികാലങ്ങളില്‍ ഇങ്ങനെ ചെയ്യുന്നത്‌ ഉറക്കത്തില്‍ ഷുഗര്‍ താഴാന്‍ കാരണമാകും. ഇതിനുമുണ്ടൊരു പോംവഴി, ഇന്‍സുലിന്‍ എടുക്കുന്നവര്‍ എപ്പോഴും പഞ്ചസാര, ചോക്ലേയിറ്റ്‌ എന്നിവ ഒപ്പം കരുതുക. ഷുഗര്‍ താഴുന്നു എന്നു തോന്നുമ്പോള്‍ ഇവ ഉപയോഗിക്കണം. എപ്പോഴും ഓര്‍ക്കേണ്ട കാര്യം ഷുഗര്‍ കൂടുന്നതിനേക്കാള്‍ അപകടമാണ്‌ താഴുന്ന അവസ്‌ഥ.

പ്രമേഹരോഗികൾക്കു യാത്രകൾ പേടിസ്വപ്നമാണ്.  ഭക്ഷണമാണ് പ്രധാന പ്രശ്നം.സഞ്ചരിക്കുന്ന വേളയിൽ മധുരമില്ലാത്ത ചായ, കാപ്പി, മധുരം ചേർക്കാത്ത പാനീയങ്ങൾ ഇവയൊക്കെ ലഭിക്കാൻ നന്നേ പ്രയാസമാണ്. ഇപ്പോള്‍ ഇന്ത്യൻ റയിൽവേ പരിഹാരമാര്‍ഗ്ഗമായി മധുരമില്ലാത്ത ചായയും കോഫിയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കഴിവതും പ്രമേഹപ്രാരംഭാവസ്ഥയിലുള്ളവരും പ്രമേഹരോഗികളും യാത്രാവേളയിൽ ആവശ്യമുള്ളത്രയും ഭക്ഷണം കൂടെ കരുതുന്നതാണു നല്ലത്. ഇനി മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ മധുരം കഴിക്കേണ്ടതായി വന്നാല്‍ അതിനനുസൃതമായി ഇൻസുലിൻ ഡോസ് കൂട്ടി എടുക്കാം. മധുരം മാത്രമല്ല, എണ്ണയില്‍ വറുത്തതും പൊറിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കപ്പെടേണ്ടവയുടെ കൂട്ടത്തില്‍പ്പെടുന്നു. ഭക്ഷണപ്രശ്നത്തിനൊപ്പം യാത്രാക്ഷീണവും മരുന്നുകളും ഇൻസുലിനും സമയത്ത് ഉപയോഗിക്കാനുള്ള അസൗകര്യവും ദീർഘയാത്രകളിൽ പ്രമേഹരോഗികൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. എന്നാല്‍ യാത്രകളെ ഭയക്കാതെ അത്തരം പ്രതിസന്ധികൾ കഴിയും. അതിനായി യാത്രക്കൊരുങ്ങുമ്പോള്‍  തന്നെ ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹാരം കണ്ടെത്തിയാല്‍ മതിയാകും. ഇതിനായി ഡോക്ടറുടെ ഉപദ്ധേശങ്ങള്‍ തേടാവുന്നതാണ്.