നിതാഖാത്തില്‍ ജോലി നഷ്ടപെട്ട് 2013 ലെ പൊതുമാപ്പിൽ സൗദിയിൽ നിന്ന് നിരവധി പേർ മടങ്ങിയതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. കോവിഡിനെ തുടർന്ന് വിദേശത്ത് നിന്ന് മടങ്ങി വരുന്ന മലയാളികളിൽ പകുതി പേരും തൊഴിൽ നഷ്ടപ്പെട്ടവരാണെന്നാണ് കണക്കുകൾ.
2013 ലാണ് സൗദി അറേബ്യയിൽ നിതാഖാത്ത് മൂലമുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ സ്വദേശി വത്ക്കരണത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെന്നാണ് കണക്ക്. ഇതില്‍ പകുതിയില്‍ അധികവും മലയാളികളാണ്. ഇതിനേക്കാൾ രൂക്ഷമായ സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളിൽ ഇപ്പോഴുള്ളതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ലോക്ക് ഡൗണിന് മുമ്പ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് വന്നവരോട് തല്‍ക്കാലം തിരിച്ചെത്തേണ്ടെന്ന് നിര്‍ദേശിച്ച കമ്പനികളുമുണ്ട്. നാലര ലക്ഷത്തോളം വിദേശി മലയാളികളാണ് നോർക്ക വഴി രജിസ്റ്റർ ചെയ്തത്. പ്രവാസികളില്‍ 25 ശതമാനം പേരും തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവരാണെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക്.
നോര്‍ക്കയുടെ കണക്ക് പ്രകാരം മടങ്ങി വരുന്നവരില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരോ വിസാ കാലാവധി കഴിഞ്ഞവരോ ആണ്. വിസ റദ്ദാക്കിയവർ 27,100 പേരുമുണ്ട്. കോവിഡ് മഹാമാരി മാറിയതിനു ശേഷം വിദേശത്തേക്ക് തിരിച്ചുവരാൻ സാധിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. എന്നാൽ ഇതെത്രകണ്ടു നടത്താൻ സാധിക്കുമെന്ന ആശങ്കയും ഇവർക്കിടയിലുണ്ട്.
English summary; jobless expatriates in gulf
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.