Web Desk

ആലപ്പുഴ

January 06, 2021, 1:19 pm

പക്ഷികളെ ജീവനോടെ ചുടുന്നത് നിയമവിരുദ്ധം

Janayugom Online

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു .പക്ഷികളിൽ നിന്നു പക്ഷികളിലേക്ക് പകരുന്ന ഈ രോഗം ഇത് വരെ മനുഷ്യനിലേക്ക് പകർന്നതായി കണ്ടെത്തിയിട്ടില്ല .എങ്കിലും മുൻകരുതൽ എന്ന നിലയ്ക്കു ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ഇന്നലെ തകഴി ‚കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിൽ അമ്പതിനായിരത്തോളം താറാവുകളെയും വളർത്തു പക്ഷികളെയും ജീവനോടെ തീയിലിട്ട് ചുട്ടു കൊന്നിരുന്നു . .ഇങ്ങിനെ കൊല്ലുന്നത് Ani­mal Wel­fare Of India നൽകിയിട്ടുള്ള നിർദേശങ്ങൾക്ക്‌ വിരുദ്ധമാണ് .

തികച്ചും മനുഷ്യത്വ ഹീനവും നിയമവിരുദ്ധവുമായ ഈ പ്രവർത്തി ഗവണ്മെന്റ് ഏജൻസികൾ ചെയ്യുന്നത് അപലപനീയമാണ് .കൊല്ലേണ്ടതുണ്ടെങ്കിൽ ഏറ്റവും വേഗത്തിലും ഏറ്റവും കുറഞ്ഞ വേദനയുണ്ടാവുന്ന രീതിയിലുമുള്ള മാര്ഗമായ ഗ്യാസിങ് ആണ് AWBI നിർദേശിക്കുന്നത് .ഈ മാർഗം സ്വീകരിക്കാൻ തയ്യാറാകണം എന്ന് പീപ്പിൾ ഫോർ അനിമൽസിന്റെ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ലത ഇന്ദിര ആവശ്യപ്പെട്ടു .

ഈ നിയമ വിരുദ്ധ പ്രവർത്തനം AWBI യുടെ കേന്ദ്ര വിഭാഗത്തിn ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും അവർ അറിയിച്ചു മറ്റു പ്രദേശങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ AWBI നിർദേശങ്ങൾ പാലിക്കാൻ അധികൃതർ ശ്രദ്ധിക്കണം എന്നും അവർ ആവശ്യപ്പെട്ടു .

eng­lish sum­ma­ry : It is ille­gal to burn birds alive

you may also like this video