20 April 2024, Saturday

Related news

April 20, 2024
April 20, 2024
April 20, 2024
April 19, 2024
April 19, 2024
April 19, 2024
April 19, 2024
April 19, 2024
April 18, 2024
April 18, 2024

രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2023 11:49 am

‍‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബ്രട്ടീഷ് മാധ്യമായ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ല്‍ അധികം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്.

സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയാണ് ഇസ്രായേല്‍ കരാര്‍ സംഘമായ ഹൊഹേയാണ് ഇന്ത്യയിലെ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഈ സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ടി ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍.ഹൊഹെ മേധാവി തല്‍ ഹനനുമായി ബന്ധപ്പെട്ട് 30 മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട്.

ആവശ്യക്കാര്‍ എന്ന വ്യാജേനയാണ് ടാള്‍ ഹനനെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയപാര്‍ട്ടികളോ ഇന്റലിജന്‍സ് ഏജന്‍സികളോ സ്വകാര്യ സ്ഥാപനങ്ങളോ ആരുമാകട്ടെ, പണം നല്‍കിയാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു തരാം എന്നാണ് ഹോഹെയുടെ വാഗ്ദാനം.ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. വാണിജ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

മുന്‍ ഇസ്രായേലി സ്പെഷ്യല്‍ ഫോഴ്സ് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള താള്‍ ഹനാന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ടീം ഹോഹെയുടെ പ്രവര്‍ത്തനം. മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനു മുന്നില്‍ സത്യം മുഴുവന്‍ പങ്കുവെക്കുന്നുണ്ട് താള്‍ ഹനാന്‍.ട്വിറ്റര്‍, യുട്യൂബ്, ജി മെയില്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു.

ചില അക്കൗണ്ടുകള്‍ക്ക ആമസോണ്‍ അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ബിറ്റ്കോയിന്‍ വാലറ്റുകളുംവരെയുണ്ട്.എന്നാല്‍ ഈ അക്കൗണ്ടുകള്‍ നിയന്ത്രിക്കപ്പെടുന്നത് മനുഷ്യനാല്‍ അല്ലെന്നും സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണെന്നും ഹോഹെ മേധാവി വ്യക്തമാക്കി. അഡ്വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷന്‍സ് എന്ന അത്യാധുനിക സോഫ്റ്റ് വെയര്‍ പാക്കേജാണ് ഹോഹേ ടീം ഇതിനായി ഉപയോഗിക്കുന്നതെന്ന്‌ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയടക്കം വിവിധ ഭരണകൂടങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്ന ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ പെഗാസസിന് പിന്നാലെ ഇസ്രായേലി ടീം ഹോഹെയും വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കും.

Eng­lish Summary:
It is report­ed that Israel has made a move to sab­o­tage the coun­try’s elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.