25 April 2024, Thursday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

രാജ്യം വിടുന്നവരുടെ പട്ടിക അമേരിക്ക താലിബാന് കൈമാറിയത് ആപത്തായെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
കാബൂള്‍
August 27, 2021 7:36 pm

കാബൂളില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങുന്നവരുടെ പേര് വിവരങ്ങള്‍ താലിബാന് കൈമാറിയത് ആപത്തായെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പൗരന്മാര്‍, ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍, യുഎസ് സൈന്യത്തെ സഹായിക്കുന്ന അഫ്ഗാന്‍ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഒരു പട്ടിക താലിബാന് യുഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കൈമാറിയിരുന്നു.

അമേരിക്കയിലേക്ക് മടങ്ങുന്നവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടിക തയ്യാറാക്കുന്നതിനായി മൂന്ന് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. യുഎസ് സേനയെ സഹായിക്കുന്ന അഫ്ഗാന്‍ പൗരന്മാരെ നേരത്തെ തന്നെ തിരഞ്ഞുപിടിച്ച് താലിബാന്‍കാര്‍ കൊല്ലുന്നതിനിടെ പട്ടിക കൈമാറിയത്, കൊലപ്പെടുത്തേണ്ടവരുടെ പേര് നല്‍കുന്നതിന് സമാനമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ സുരക്ഷ ഒരുക്കിയിരിക്കുവെന്ന് വിശ്വാസത്തിലാണ് യുഎസ് പ്രസിഡന്റ് ബൈഡനുള്ളതെന്നും റിപ്പോര്‍ട്ട് അപലപിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനുശേഷം ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് രാജ്യംവിട്ടത്. താലിബാന്റെ നിരവധി ചെക്ക്പോയിന്റുകള്‍ കടന്നാണ് ഇതില്‍ ഭൂരിഭാഗം പേരും വിമാനത്താവളത്തിലെത്തിയത്.

അതേസമയം ഇത്തരത്തില്‍ ഒരു പട്ടികയുണ്ടെന്ന് അറിയില്ലെന്ന് ബൈഡന്‍ പറയുന്നു. എന്നാല്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഈ ലിസ്റ്റ് കൈമാറിയെന്ന വാര്‍ത്ത ബൈഡന്‍ നിഷേധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. എന്നാല്‍ കാബൂളില്‍ നിന്ന് തങ്ങളുടെ ഇത്രയും ആളുകള്‍ അടങ്ങിയ ഒരു വാഹനം യുഎസിലേക്ക് എത്തുന്നുണ്ടെന്നും ആ വാഹനങ്ങള്‍ കടത്തിവിടണമെന്നുമുള്ള തരത്തിലുള്ള സന്ദേശങ്ങളാണ് തങ്ങള്‍ താലിബാന് കൈമാറിയതെന്നും യുഎസ് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

Eng­lish sum­ma­ry; It is report­ed that the US hand­ed over the list of those leav­ing the coun­try to the Tal­iban in danger

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.