Web Desk

തിരുവനന്തപുരം

September 28, 2021, 8:30 am

സംസ്ഥാനത്ത് ഇന്നും മഴ; ജാഗ്രത നിര്‍ദ്ദേശം

Janayugom Online

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട മഴയ്ക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് മൂന്ന് വടക്കന്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. 

ഗുലാബ് ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിലേക്ക് അറബിക്കടലിൽ നിന്നുള്ള കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടിരുന്നു. തല്‍ഫലമായി മധ്യ‑തെക്കൻ ജില്ലകളില്‍ ഇന്നലെ വരെ അതിശക്തമായ മഴയാണ് ലഭിച്ചത്. നെയ്യാറ്റിൻകര (141 മില്ലിമീറ്റർ), കായംകുളം (131), വെള്ളായണി (133), തെന്മല (104), സീതത്തോട് (101), വെസ്റ്റ് കല്ലട (95), കൊട്ടാരക്കര (88), പീരുമേട് (86), കോന്നി (87), ചേർത്തല (84) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം മാത്രം മഴ ലഭിച്ചത്. 

ENGLISH SUMMARY:It is still rain­ing in the state
You may also like this video