November 30, 2023 Thursday

Related news

November 27, 2023
November 27, 2023
November 19, 2023
November 6, 2023
November 5, 2023
November 3, 2023
November 2, 2023
November 2, 2023
October 29, 2023
October 27, 2023

കേരള കോൺഗ്രസിനെതിരായ പരാമർശങ്ങൾ മാധ്യമ സൃഷ്‍ടി : കാനം രാജേന്ദ്രൻ

Janayugom Webdesk
ആലപ്പുഴ
September 15, 2021 3:29 pm

കേരള കോൺഗ്രസിനെതിരായ സിപിഐയുടെ പരാമർശങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്നത് മാധ്യമ സൃഷ്ട്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു . സിപിഐയും സിപിഐഎമ്മും തിരഞ്ഞെടുപ്പ് വിജയ, പരാജയങ്ങൾ വിലയിരുത്താറുണ്ട് . അഭിപ്രായങ്ങൾ പറയാറുമുണ്ട് . കേരള കോൺഗ്രസിന് ജനകീയ അടിത്തറയില്ലെന്ന് പറഞ്ഞിട്ടില്ല . എൽ ഡി എഫിലെ ഘടക കക്ഷി എന്ന നിലയിൽ പരിണഗണന മാത്രമല്ല ബഹുമാനവും എല്ലാ കക്ഷികളും അവർക്ക് കൊടുക്കാറുണ്ട് . 

എൽ ഡി എഫിലെ രണ്ടാമത്തെ കക്ഷിയെ ചൊല്ലിയുള്ള വിവാദം ഉയർത്തുന്നവർ കണക്കിനെ പറ്റി പ്രാഥമിക ബോധം ഇല്ലാത്തവരാണ് . സിപിഐക്ക് 17 ഉം കേരളാകോൺഗ്രസിന് 5ഉം എം എൽ എ മാരുമാണുള്ളത് . പിന്നെ എങ്ങനെയാണ് രണ്ടാം സ്ഥാനം അവർക്ക് കിട്ടുന്നത് . കേരളത്തിലെ കോൺഗ്രസ്സ് തകർച്ചയുടെ വക്കിലാണ് .തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സിൽ നിന്ന് നേരത്തെ രക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു . ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം .
eng­lish summary;It is the work of the media to prop­a­gate the CPI’s remarks against the Ker­ala Con­gress ;Kanam Rajendran
you may also­like this video;

സൃഷ്‍ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.