Web Desk

ഡല്‍ഹി

January 01, 2021, 11:40 am

നിയന്ത്രണങ്ങളോടെ റിപ്പബ്ലിക് ദിന പരേഡ് നടത്താന്‍ തീരുമാനമായി

Janayugom Online

രാജ്യത്ത് കൊവിഡ് സാഹചര്യം നിലനില്‍ക്കെ റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണമേർപ്പെടുത്തി . ഇതിന്റെ അടിസ്ഥാനത്തിൽ രാജ്പഥിൽ നടക്കുന്ന മാർച്ചിൽ സംഘങ്ങളുടെ അംഗബലം എന്നത് 144‑ൽ നിന്ന് 96 കുറയ്ക്കും. കൂടാതെ വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച് ചെങ്കോട്ടയിൽ അവസാനിക്കുന്ന പരേഡ് ഇക്കുറി നാഷണൽ സ്റ്റേഡിയം വരെയാക്കി ചുരുക്കും . . എന്നാൽ, ഫ്ളോട്ടുകളുടെ പ്രദർശനം ഉണ്ടായിരിക്കും, ഇതിലും ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. കാണികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് 25,000 മായ് ചുരുക്കും . അതേസമയം, പരേഡിൽ പങ്കെടുക്കാനായി നവംബർ അവസാനം എത്തിയ രണ്ടായിരത്തോളം കരസേനാ സൈനികരിൽ 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Eng­lish sum­ma­ry    ;  It was decid­ed to hold the Repub­lic Day Parade with restrictions

You may also like this