September 29, 2023 Friday

Related news

September 28, 2023
September 23, 2023
September 21, 2023
September 18, 2023
September 14, 2023
September 12, 2023
September 10, 2023
September 9, 2023
September 9, 2023
September 1, 2023

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
May 31, 2023 3:37 pm

തെക്കന്‍ ജില്ലകളില്‍ ഇന്നു മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്ക് മലപ്പുറം ജില്ലയിലും കനത്ത മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ അടുത്ത ദിവസങ്ങളിലും ശക്തമാവുമെന്ന് മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യത. 

Eng­lish Summary;It will rain in south­ern dis­tricts; Yel­low alert in sev­en districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.