വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാങ്കോ സെഫിറെല്ലി (96)അന്തരിച്ചു

Web Desk
Posted on June 16, 2019, 10:09 am

വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാങ്കോ സെഫിറെല്ലി (96)അന്തരിച്ചു. ഇരുപതാംനൂറ്റാണ്ടിലെ രണ്ടാംപകുതിയിലെ ഏറ്റവും സര്‍​ഗാത്മകനായ കലാകാരനായി വാഴ്ത്തപ്പെട്ട സെഫിറെല്ലിയാണ് ജീസ‌സ‌് ഓഫ‌് നസ്രേത്ത‌്, ബ്രദര്‍ സണ്‍ സിസ‌്റ്റര്‍ മൂണ്‍, എന്‍ഡ‌്‌ലസ‌് ലവ‌്, ഹാംലെറ്റ‌് തുടങ്ങിയ ചിത്രങ്ങളൊരുക്കി. ഷേക്സ്പിയര്‍ രചനകള്‍ക്ക് ശ്രദ്ധേയമായ ചലച്ചിത്രഭാഷ്യങ്ങളൊരുക്കി.

റോമിയോ ആന്റ് ജൂലിയറ്റ് 1968ല്‍ ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചു. ഓപ്പറ സംവിധാനത്തിലും വൈഭവം തെളിയിച്ചു.ഇറ്റലിയിലെയും മിലനിലെ പ്രശസ‌്തമായ ലാ സ‌്കേലയിലടക്കം നിരവധി ഓപറ ഹൗസുകളില്‍ ഓപറ അവതരിപ്പിച്ചിട്ടുണ്ട‌്. ജീസസ് ഓഫ് നസ്രേത്ത് പുതിയകാലത്തും ലോകമെങ്ങും ഈസ്റ്റര്‍ ദിനങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.