Web Desk

July 04, 2021, 11:45 am

കുര്‍ത്ത മോഡല്‍ ഇറ്റാലിയന്‍ കഫ്താന്‍; വില കേട്ടാല്‍ ഞെട്ടും!!

Janayugom Online

ഫാഷന്‍ ലോകത്ത് എന്നും പുതുമകള്‍ക്കും വ്യത്യസ്തയ്ക്കും പ്രാധാന്യം ഉണ്ട്. മാറി മറിയുന്ന ഫാഷന്‍ ട്രന്‍ഡുകള്‍ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വിപണിയില്‍ അടുത്തിടെ ട്രെന്‍ഡ് ആയിരിക്കുകയാണ് കഫ്താനെന്ന് വസ്ത്രം. ഒറ്റനോട്ടതില്‍ ഇന്ത്യന്‍ കുര്‍ത്ത തന്നെ എന്നാല്‍ സംഭവം അങ്ങ് ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ ഫോറല്‍ കഫ്താനാണ്. 

നമ്മുടെ ഇന്ത്യന്‍ കുര്‍ത്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചി ഇവ അവതരിപ്പിച്ചത്. കമ്പനി തന്നെയാണ് അവരുടെ സോഷ്യല്‍ മീഡിയയില്‍ കാഫ്താന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഓർഗാനിക് ലിനെൻ മെറ്റീരിയലിൽ ഒരുക്കിയിരിക്കുന്ന ഈ വസ്ത്രത്തിന് കശ്മീരി ഫിറാൻ കോട്ടുകളിലെ ഡിസൈനുകളുമായി സാദൃശ്യമുണ്ട്. 

ഓഫ് വൈറ്റ് നിറത്തിലുള്ള ഫ്ലോറൽ ഡിസൈനുകളുള്ള കഫ്താന്റെ വിലയും കുറച്ച് കൂടുതലാണ്. 3500 ഡോളർ ആണ് ഈ ഫ്ളോറൽ കാഫ്താന്റെ വില. അതായത് ഏകദേശം 2.5 ലക്ഷം ഇന്ത്യൻ രൂപ. 

ENGLISH SUMMARY:italian mod­el kaftan
You may also like this video