March 26, 2023 Sunday

ഇസ്രയേലിന് പിന്നാലെ കോവിഡ് 19 പ്രതിരോധ വാക്‌സിൻ കണ്ടുപിടിച്ചെന്ന് ഇറ്റലിയും

Janayugom Webdesk
May 6, 2020 12:25 pm

കോവിഡ് 19 ലോകമാകെ വ്യാപിക്കുമ്പോൾ വെളിപ്പെടുത്തലുമായി ഇറ്റലി. കോവിഡ് 19 നെതിരെ വാക്സിൻ കണ്ടത്തിയെന്നും അത് എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്നും ഇറ്റലി അവകാശപ്പെടുന്നു. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സയാണ് വാര്‍ത്ത പുറത്തു വിട്ടത്.

മനുഷ്യ കോശങ്ങളിൽ വാക്സിൻ ആന്റിബോഡികൾ നിർമ്മിച്ച് വൈറസിനെ നിർവീര്യമാക്കിയെന്നാണ് അവകാശവാദം.  റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്.

ടാകിസ് എന്ന മെഡിക്കൽ സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചെടുത്തതെന്നും ടാക്കിസ് സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. ആദ്യമായാണ് കോശത്തിലെ കൊറോണ വൈറസിനെ വാക്സിൻ നിർവീര്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Italy claims that they have devel­oped covid 19 vaccine.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.