കൊറോണ ബാധമൂലം ലോകത്തെമ്പാടും മരിച്ചവരുടെ എണ്ണം 6500 കടന്നു. ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 368 പേരാണ്. ആകെ മരണസംഖ്യ 1809 ആയി. യൂറോപ്പിലാകെ മരണം 2000 കടന്നതായാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് യൂറോപ്പിനെ കോവിഡ് പ്രഭവകേന്ദ്രമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.പ്രധാന നഗരങ്ങളെല്ലാം ഒരാഴ്ച കൂടെ അടച്ചിടാനാണ് സർക്കാർ നിർദേശം. ഇന്നലെ ഫ്രാൻസിൽ 29 പേരാണ് മരിച്ചത്.
എല്ലാ യൂറോപ്യൻ രാജ്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി. പോർച്ചുഗൽ സ്പെയിനുമായുള്ള അതിർത്തി അടച്ചു. ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ ഡെന്മാർക്ക് ലക്സംബർഗ് അതിർത്തികളിൽ ശക്തമായ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. സമീപക്കാലത്ത് അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയർന്നു. കൂടുതൽ പേർ മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതുവരെ 13 പേർ രോഗമോചിതരായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടുവിദേശികൾ ഉൾപ്പടെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ENGLISH SUMMARY: Italy reports 368 deaths within 24 hours
YOU MAY ALSO LIKE THIS VIDEO