കോവിഡ് കാലത്തിനു അറുതി വരുത്തി ഇറ്റലിയിൽ കായികരംഗത്തെ ഉണർത്തിക്കൊണ്ടുവരാൻ സർക്കാർ ശ്രമം. മെയ് മാസത്തില്‍ കായിക മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു. എന്നാല്‍ സീരി എ മത്സരങ്ങൾ എന്ന് നടത്താൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ തീയതി പ്രഖ്യാപിക്കാൻ സർക്കാറിനു കഴിഞ്ഞിട്ടില്ല. സീരി എയിലെ ചാമ്പ്യന്‍ ടീമായ യുവന്റസിലെ പൗലോ ഡിബാലയടക്കം മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മാര്‍ച്ച് 9 ന് സീരി എ ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ സർക്കാർ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കായിക താരങ്ങള്‍ക്ക് ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കാമെന്ന പ്രഖ്യാപനം സീരി എ ടീമുകള്‍ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. സാഹചര്യം അനുകൂലമായ ഉടന്‍തന്നെ സീരി എ ടൂര്‍ണമെന്റ് പുനരാരംഭിക്കാവുന്ന നിലപാടാണ് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത്‌നിന്നുള്ളത്.
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി കോന്റെ നിര്‍ണ്ണായക തീരുമാനങ്ങള്‍ അറിയിച്ചത്. മെയ് നാല് മുതല്‍ പരിശീലനം പുനരാരംഭിക്കാമെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാവണം. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും ചെയ്യണം. മെയ് 18ഓടെ ടീംമിന് പരിശീലനം ആരംഭിക്കാം. എന്നാല്‍ പരിശീലനത്തിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ടീമില്‍ താരങ്ങളും പരിശീലകരും മറ്റ് ജോലിക്കാരും ഉള്‍പ്പെടെ 50ഓളം ആളുകളുണ്ടാവും. സർക്കാർ മുൻകരുതലുകൾ കൃത്യമായി പാലിക്കണം. എല്ലാ ക്ലബ്ബുകള്‍ക്കും അഞ്ച് കൊറോണ പരിശോധനാ കിറ്റുകള്‍ വീതം നല്‍കുമെന്നും കോന്റെ പറഞ്ഞു. സീരി എയുടെ കടുത്ത ആരാധനകനാണ് താനെന്നും ഉടന്‍തന്നെ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 12 മത്സരങ്ങള്‍ ലീഗില്‍ ബാക്കിയുണ്ട്. നിലവിലെ ചാമ്പ്യന്മാരായ യുവന്റസാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്.
English Summary: italy restarts sports in may
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.