March 24, 2023 Friday

Related news

February 26, 2023
January 6, 2023
June 12, 2022
June 1, 2022
March 25, 2022
March 22, 2022
February 17, 2022
July 14, 2021
June 5, 2021
May 24, 2021

മരണം 9000 കടന്നു; പാട്ടുകള്‍ നിലച്ച് ഇറ്റാലിയൻ ബാല്‍ക്കണികള്‍

Janayugom Webdesk
റോം
March 28, 2020 4:21 pm

കൊറോണ വൈറസ് എന്ന മഹാമാരി ഇറ്റലിയിൽ 9000 പേരുടെ ജീവനെടുത്തു കൊണ്ട് ദയയില്ലാതെ ഒരു ജനതയ്ക്കു മേൽ പ്രഹരമേൽപ്പിക്കുകയാണ്. ലോക്ക് ഡൗണിലൂടെ മൂന്നാമത്തെ ആഴ്ച പിനീടുകയാണ് ഇറ്റലിക്കാർ.ഈ മഹാമാരിയിലും പ്രതീക്ഷയുടെ ഇടം തേടുകയാണ് ഇറ്റാലിയൻ ജനത. ഇറ്റലിയിലെ ബാൽക്കണികളിൽ ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചയിലുണ്ടായിരുന്ന പാട്ടും കൊട്ടുകളുമൊന്നും ഇപ്പോൾ കേൾക്കാനില്ല. മരണം പതിനായിരത്തിന് അടുത്തെത്തിയതോടെ ആദ്യഘട്ടത്തിൽ സജീവമായിരുന്നു ബാൽക്കണികളും നിശബ്ദമായി. ഒരാഴ്ചയിൽ മാത്രം 1400 പേരാണ് മരണപ്പെട്ടത്. 600 ലധികം ആളുകൾ മരിച്ച ദിവസങ്ങളുമുണ്ടായിരുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സർക്കാർ അൽപം കൂടി കടുപ്പിച്ചതോടെ പുറത്തു കടക്കാൻ സത്യവാങ്മൂലം എഴുതി തയ്യാറാക്കിയാൽ മാത്രമേ പുറത്തു കടക്കാൻ സാധിക്കുകയുള്ളു. പ്രഭാത നടത്തത്തിനോ വ്യായാമത്തിനോ പോലും ഇറ്റലിയിൽ അനുവാദമില്ലാത്തതിനാൽ ജനങ്ങളിൽ മാനസിക സമ്മർദ്ദങ്ങൾ ഏറുകയാണ്.

രോഗവ്യാപനം തടാനായാലും രാജ്യം നേരിടാനിരിക്കുന്ന വലിയ സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടവുമെല്ലാം ജനങ്ങളുടെ മുമ്പോട്ടുള്ള പ്രതീക്ഷയ്ക്ക് കൂടുതല്‍ മങ്ങലേല്‍പിക്കുകയാണ്. വിജനമായ തെരുവുകളില്‍ കാണാനാകുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും പട്ടാളക്കാരെയും മറ്റും മാത്രമാണ്.

ENGLISH SUMMARY: Italy search for hope amid Coro­na Outbreak

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.