Web Desk

ന്യൂഡൽഹി

January 26, 2020, 1:15 pm

17,000 അടി ഉയരത്തിൽ, മൈനസ് 20 ഡിഗ്രി; ദേശീയ പതാക ഉയർത്തി ഐടിബിപിയുടെ റിപ്പബ്ലിക് ദിനാഘോഷം

Janayugom Online

രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചിരിക്കുകയാണ്. അതിനിടെ ഇന്തോ-ടിബറ്റല്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

ലഡാക്കിൽ 17,000 അടി ഉയരത്തിൽ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മഞ്ഞുപുതച്ചു കിടക്കുന്ന പ്രദേശത്ത് ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിങ്ങനെ ജവാന്മാർ മുദ്രാവാക്യങ്ങൾ ചൊല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. വെള്ള യൂണിഫോം ധരിച്ചാണ് ജവാന്മാർ പരിപാടിയിൽ പങ്കെടുത്തത്. 1962ലാണ് അതിർത്തി സംരക്ഷണത്തിന്റെ ഭാഗമായി ഐടിബിപി രൂപീകൃതമായത്.