ഐടിസി ഹോട്ടലുകളില്‍ നിന്നുള്ള പ്രസിദ്ധ ഷെഫുമാര്‍ അവതരിപ്പിക്കുന്ന റെസിപ്പികളുമായി ‘5 സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്‌പെഷ്യല്‍’

Web Desk

കൊച്ചി

Posted on June 08, 2020, 6:51 pm

പ്രസിദ്ധമായ പന്ത്രണ്ട് ഐടിസി സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നുള്ള ഷെഫുമാര്‍ അവതരിപ്പിക്കുന്ന പാചകപരിപാടിയായ 5 സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്‌പെഷ്യല്‍സ് പാചക പരിപാടിക്ക് ഹോട്ട്സ്റ്റാര്‍, സ്റ്റാര്‍ നെറ്റ് വര്‍ക്കിലെ 33 ചാനലുകള്‍ തുടക്കം കുറിച്ചു. മെയ് 23ന് ആരംഭിച്ച ഷോ തുടര്‍ന്നുള്ള ആറ് വാരാന്ത്യങ്ങളിലായി സംപ്രേഷണം ചെയ്യപ്പെടും.

എല്ലാ ശനിയും ഞായറും രാവിലെ 11നാണ് സംപ്രേഷണ സമയം. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം എന്നീ 7 ഭാഷകളിലും പരിപാടി ലഭ്യമാകും. ലോക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലിരുന്നുള്ള പാചകപരീക്ഷണങ്ങള്‍ ഏറെ വര്‍ധിച്ചതു കണക്കിലെടുത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആധികാരിക വിഭവങ്ങളുമായി ഐടിസിയുടെ ഷെഫുമാര്‍ എത്തുന്നത്.

രാജസ്ഥാനി ബഫ്‌ലാ ബാതി, കൊങ്കണി ദോഡക് ദോശ, ബംഗാളി ചനാര്‍ പയേഷ്, പൊട്ടളര്‍ ഡോര്‍മ തുടങ്ങിയ പ്രസിദ്ധമായ പരമ്പരാഗത വിഭവങ്ങള്‍, ആഷിര്‍വാദ് മള്‍ട്ടി മില്ലറ്റ് പിസ്സ, സമ്മര്‍ അമരാന്ത് കിംഗിനോടും കിംഗ് ഓയ്സ്റ്റര്‍ മഷ്‌റൂമിനോടുമൊപ്പം യിപ്പി െ്രെടകളര്‍ പാസ്ത മസാല, സല്‍സയോടും മാംഗോ ഡിപ്പിനോടൊപ്പവുമുള്ള മാഡ് ആംഗിള്‍സ് നാചോ, ബിനാച്വറല്‍ ആംപാപ്പട്, ഗുര്‍ കുല്‍ഫി കാന്‍ഡി, ഡാര്‍ക്ക് ഫാന്റസി ഷെയ്ക്ക് തുടങ്ങിയ ആധുനിക വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പരിപാടിയാണ് 5 സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്‌പെഷ്യല്‍സ്.

ഇങ്ങനെ രാജ്യത്തിന്റെ തനത് പാചക പാരമ്പര്യത്തിന്റെ ഭാഗമായ രാജസ്ഥാനിലെ രാജകീയ അടുക്കളകള്‍ മുതല്‍ കൊല്‍ക്കത്തയുടെ മധുരപലഹാര കേന്ദ്രങ്ങള്‍ വരെയുള്ള പൗരസ്ത്യ പാചകകലയുടെ വൈവിധ്യങ്ങള്‍ക്കൊപ്പം ആശിര്‍വാദ്, യിപ്പി, സണ്‍ഫീസ്റ്റ്, ബിനാച്വറല്‍ തുടങ്ങിയ ഐടിസിയുടെ വിശിഷ്ടങ്ങളായ ഭക്ഷ്യോല്‍പ്പന്നങ്ങളുള്‍പ്പെട്ട ചേരുവകളുമായെത്തുന്ന സമകാലിക വിഭവങ്ങളും പരിപാടിയുടെ ഭാഗമാകും. ഐടിസിയുടെ നക്ഷത്ര ഷെഫിനു പുറമെ ഓരോ എപ്പിസോഡിലും ഒരു അതിഥി ഷെഫും പങ്കെടുക്കുന്ന പ്രശസ്തനായ ധീരജ് ജുനെജയാണ്.

പ്രൊമോയിലേക്കുള്ള ലിങ്ക്: https://www.youtube.com/watch?v=x38WCNp_1JU
Eng­lish sum­ma­ry: ITC Ltd. launch­es ‘5 STAR Kitchen ITC Chef’s Spe­cial’
You may also like this video: