അഞ്ച് പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളുമായി ഐടിസിയുടെ സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ് ബിസ്‌കറ്റുകള്‍ വിപണിയില്‍

Web Desk
Posted on December 06, 2019, 11:35 am

കൊച്ചി: ഐടിസി ഫുഡ്‌സിന്റെ ഭാഗവും ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബിസ്‌കറ്റ് ബ്രാന്‍ഡുകളിലൊന്നുമായ സണ്‍ഫീസ്റ്റ്, അഞ്ച് പ്രകൃതിദത്ത ചേരുവകളാല്‍ സമ്പുഷ്ടമാക്കിയ സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ് ബിസ്‌കറ്റ് വിപണിയിലിറക്കി. തുളസി, ഇഞ്ചി, ഏലം, അശ്വഗന്ധം, ഇരട്ടിമധുരം എന്നിവയാല്‍ സമ്പുഷ്ടമായ ഇത്തരത്തില്‍പ്പെട്ട ആദ്യ ബിസ്‌കറ്റാണ് സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ്.

ഈ സവിശേഷ ചേരുവകളുടെ സംതുലനമാണ് ഓരോ സണ്‍ഫീസ്റ്റ് മാരീ ബിസ്‌കറ്റെന്നും ഇതിന്റെ അതുല്യമായ സ്വാദ് എന്നത്തെയും ചായയെ കൂടുതല്‍ ആസ്വാദ്യകരമായ അനുഭവമാക്കുമെന്നും ബിസ്‌കറ്റ്‌സ് ആന്‍ഡ് കേക്ക്‌സ്, ഐടിസി സിഇഒ അലി ഹാരിസ് ഷെറെ പറഞ്ഞു. സണ്‍ഫീസ്റ്റ് മാരീ ലൈറ്റ് ശ്രേണിയിലെ പുതിയ വകഭേദമാണ് സണ്‍ഫീസ്റ്റ് വേദ. നിലവില്‍ മാരീ ലൈറ്റ് റിച് ടേസ്റ്റ്, മാരീ ലൈറ്റ് ഓട്‌സ്, മാരീ ലൈറ്റ് ഓറഞ്ച്, മാരീ ലൈറ്റ് വിറ്റ എന്നീ വകഭേദങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ആളുകള്‍ പ്രധാനമായും ചായയോടൊപ്പമാണ് മാരീ ബിസ്‌കറ്റുകള്‍ കഴിയ്ക്കുന്നതെന്ന് ഉപഭോക്തൃതലത്തില്‍ നടത്തിയ സര്‍വേകളിലൂടെ തെളിഞ്ഞിരുന്നു. മറ്റ് ബിസ്‌കറ്റുകളെ അപേക്ഷിച്ച് മാരീ ബിസ്‌കറ്റുകള്‍ കൂടുതല്‍ ആരോഗ്യകരമാണെന്നും ആളുകള്‍ കരുതുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കൂടുതല്‍ സ്വാദുള്ളതും തുളസി, ഇഞ്ചി, ഏലം, അശ്വഗന്ധം, ഇരട്ടിമധുരം എന്നിവയാല്‍ സമ്പുഷ്ടമാക്കിയതുമായ വകഭേദം ഐടിസി വികിസിപ്പിച്ചെടുത്തത്.

ഇത്തരത്തില്‍പ്പെട്ട ആദ്യ ബിസ്‌കറ്റായ സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ് അവതരിപ്പിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഹാരിസ് ഷെറെ പറഞ്ഞു. ഈ അഞ്ച് ചേരുവകള്‍ക്കും പൗരാണിക ഇന്ത്യയില്‍ പ്രമുഖസ്ഥാനമുണ്ടായിരുന്നു. അവയുടെ ഗുണങ്ങള്‍ക്കൊപ്പം സ്വാദുള്ള ക്രിസ്പി ബിസ്‌കറ്റ് ചേരുന്നതാണ് സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ്. ചായക്കൊപ്പമുള്ള ഏറ്റവും നല്ല സ്‌നാക് എന്ന പദവി സണ്‍ഫീസ്റ്റ് മാരീ ലൈറ്റ് ശ്രേണിയിലെ ബിസ്‌കറ്റുകള്‍ക്ക് സ്വന്തമാക്കാനായിട്ടുണ്ട്. ഈ വിഭാഗത്തിലാകട്ടെ നൂതന വകഭേദങ്ങള്‍ കൊണ്ടുവരാനും ഐടിസിക്ക് സാധിക്കുന്നു. അതിന്റെ അതുല്യമായ സ്വാദോടെ ആളുകളുടെ ചായ സമയം കൂടുതല്‍ ആസ്വാദകര്യമാക്കുകയാണ് സണ്‍ഫീസ്റ്റ് വേദ മാരീയുടെ ലക്ഷ്യം.

എല്ലാ മോഡേണ്‍, ജനറല്‍ ട്രേഡ് ചില്ലറവില്‍പ്പനശാലകളിലും ഉല്‍പ്പന്നം വില്‍പ്പനയ്‌ക്കെത്തിക്കഴിഞ്ഞു. 75 ഗ്രാം പാക്കിന് 10 രൂപയും 250 ഗ്രാമിന്റേതിന് 30 രൂപയുമാണ് ചില്ലറ വില്‍പ്പനവില. കൂടുതല്‍ പുതുമ നിലനിര്‍ത്തുന്നതിനായി ഓരോ പാക്കിനുള്ളിലും രണ്ട് പാക്കറ്റുകളിലായാണ് സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ് പാക്കു ചെയ്തിരിക്കുന്നത്. കൂടുതല്‍ നേരം പുതുമ നിലനിര്‍ത്തുന്നതിനു പുറമെ പൊട്ടിപോകുന്നത് കുറയ്ക്കാനും സ്‌റ്റോറേജ് എളുപ്പമാക്കാനും ഇത് സഹായിക്കും.

ഐടിസി ഫുഡ്‌സിനെപ്പറ്റി: ഐടിസി ബ്രാന്‍ഡിലുള്ള പാക്കേജ്ഡ് ഫുഡ്‌സ് ബിസിനസ് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫുഡ് ബിസിനസുകളിലൊന്നാണ്. ആശീര്‍വാദ്, സണ്‍ഫീസ്റ്റ്, ബിംഗോ!, യിപ്പീ!, കിച്ചന്‍സ് ഓഫ് ഇന്ത്യ, ബി നാച്വറല്‍, മിന്റ്-ഓ‑കാന്‍ഡിമാന്‍, ഗംഓണ്‍ തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ ഐടിസിയുടേതാണ്. അടിസ്ഥാന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ (സ്റ്റേപ്പ്ള്‍സ്), സ്‌പൈസസ്, റെഡി-റ്റു-ഈറ്റ്, സ്‌നാക് ഫുഡ്‌സ്, ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി എന്നിവയ്ക്കു പുറമെ പുതുതായാരംഭിച്ച ജ്യൂസസ് ആന്‍ഡ് ബെവറിജസ് വിഭാഗം കൂടി ഉള്‍പ്പെടുന്ന വിപുലമായ ഉല്‍പ്പന്നവൈവിധ്യമാണ് ഐടിസി ഫുഡ്‌സിന്റേത്.

ഐടിസിക്ക് സ്വന്തമായുള്ള ഗവേഷണ വികസന വിഭാഗം, ആഴത്തിലുള്ള ഉപഭോക്തൃ ധാരണ, ഇന്ത്യന്‍ അഭിരുചികളെപ്പറ്റിയുള്ള അറിവ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന്റേയും പാക്കേജിംഗിന്റേയും മികവുകള്‍, സമാനതകളില്ലാത്ത വിതരണശൃംഖല എന്നിവയുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്നതും മൂല്യവര്‍ധിതവുമായ ബ്രാന്‍ഡുകളാല്‍ ദശലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ഐടിസി ഫുഡ്‌സ് ആഹ്ലാദിപ്പിച്ചു വരുന്നത്.

നിര്‍മാണപ്രക്രിയകളിലും വിതരണശൃംഖലയിലും ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷയും വൃത്തിയും ഉറപ്പുവരുത്തുന്നതാണ് ഉപഭോക്താക്കളുടെ ആരോഗ്യത്തിലും സുരക്ഷയിലുമുള്ള ഐടിസിയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത. ഐടിസിയുടെ എല്ലാ നിര്‍മാണ യൂണിറ്റുകളും ഹസാര്‍ഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ് (എച്ച്എസിസിപി) അംഗീകാരം ലഭിച്ചിട്ടുള്ളവയാണ്. എല്ലാ യൂണിറ്റുകളുടേയും ഗുണനിലവാര പ്രകടനം നിരന്തരമായി ഓണ്‍ലൈനിലൂടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതില്‍ ഐടിസി പുലര്‍ത്തുന്ന അതീവകര്‍ശനമായ ഗുണനിലവാര പരിശോധനകളും ഉല്‍പ്പാദനപ്രക്രിയകള്‍ക്ക് അപ്പുറം പോകുന്നതാണ്.

ഉല്‍പ്പാദനം, വിതരണം, വിപണനം എന്നീ എല്ലാ തുറകളിലും തുടര്‍നിക്ഷേപങ്ങള്‍ നടത്തി ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും അതുവഴി ബ്രാന്‍ഡഡ് പാക്കേജ്ഡ് ഫുഡ് ഉല്‍പ്പന്നമേഖലയില്‍ രാജ്യത്തെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡാവുകയെന്ന ലക്ഷ്യം നിറവേറ്റാനും ഐടിസി ഫുഡ്‌സ് ബദ്ധശ്രദ്ധമാണ്. വടക്കേ അമേരിക്ക, ആഫ്രിക്ക, മിഡ്ല്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് ഐടിസി ഫുഡ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്.